പോസ്റ്റുകള്
മേയ് 15, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
പുഴയിൽ ജലനിരപ്പ് താഴ്ന്നു; പദ്ധതികൾക്ക് ഭീഷണി
വേങ്ങര:കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നത് ജലസേചനപദ്ധതികൾക്ക് ഭീഷണിയായി. പറപ്പൂർ, ഊരകം, എടരിക്കോട്, വേങ്ങര, കണ്ണമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ജലസേചനപദ്ധതികൾ വെള്ളത്തിനായി ആശ്രയിക്കുന്ന കല്ലക്കയത്താണ് പ്രശ്നം രൂക്ഷമായത്. നിലവിൽ പ്രതിദിനം രണ്ടുലക്ഷം ലിറ്ററോളം വെള്ളം ഇവിടെനിന്ന് പമ്പ്ചെയ്യുന്നുണ്ട്. പുതുതായി തുടങ്ങുന്ന, കണ്ണമംഗലം പഞ്ചായത്തിലെ 45,000 പേർക്ക് കുടിവെള്ളമെത്തിക്കാനുള്ള കണ്ണമംഗലം സമ്പൂർണ കുടിവെള്ള പദ്ധതി, പറപ്പൂർ, ഊരകം, വേങ്ങര പഞ്ചായത്തുകളിലെ എണ്ണായിരത്തോളം വീടുകളിൽ കുടിവെള്ളമെത്തിക്കാനുള്ള വേങ്ങര ജലനിധിപദ്ധതി, 1100 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള ഇരിങ്ങല്ലൂർ ജലനിധി പദ്ധതി എന്നിവക്കെല്ലാം വെള്ളം പമ്പുചെയ്യാനുദ്ദേശിക്കുന്നതും ഇവിടെനിന്നുതന്നെ. കാർഷികാവശ്യത്തിന് വെള്ളമെടുക്കുന്ന പമ്പുകളുടെ പൈപ്പ് വെള്ളത്തിലേക്ക് എത്താത്ത അവസ്ഥയാണ് ഇപ്പോൾ. കുടിവെള്ളം പമ്പുചെയ്യാനായി ബാക്കിക്കയം റഗുലേറ്ററിന്റെ വൃഷ്ടിപ്രദേശത്തുനിന്ന് കല്ലക്കയം ഭാഗത്തേക്ക് സ്വാഭാവിക വായുമർദ്ദം ഉപയോഗിച്ച് വെള്ളം എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇവിടെ ജലനിരപ്പ് താഴ്ന്നാൽ ഇതും തടസ്സപ്പെടും. പ്രശ്നത