വേങ്ങര:മലപ്പുറം ജില്ലാ ട്രോമ കെയർ വേങ്ങര യൂണിറ്റിന്റെ ജനറൽ ബോഡി യോഗം വൈകിട്ട് 7 മണിക്ക് വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.പ്രസിഡന്റ് ശ്രീകുമാർ ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പുതുതായി വേങ്ങര സ്റ്റേഷൻ യൂണിറ്റിൽ ചേർന്നവർക്കുള്ള ID കാർഡ് വിതരണവും വേങ്ങര യൂണിറ്റിന്റെ ഇത് വരെ നടന്ന പ്രവർത്തനങ്ങൾ വിശകലനവുംചെയ്തു പ്രസിഡന്റ് ശ്രീകുമാർ,സെക്രട്ടറി ഷാജി,ക്യാപ്റ്റൻ അജ്മൽ PK, മുതലായവർ യോഗത്തിന്ന് നേതൃത്വം നൽകി
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.