* വേങ്ങര:അമ്മാഞ്ചേരിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ താലപ്പൊലി കുറിയ്ക്കൽ ചടങ്ങ് നടന്നു. പ്രത്യേക പൂജകൾക്ക്‌ശേഷം അണിഞ്ഞൊരുങ്ങിയ കോമരം പുതിയകുന്നത്ത് തറവാട്ടിലെത്തി. ഇവിടെവെച്ച് ദേശത്തുള്ളവരെ താലപ്പൊലി അറിയിക്കാൻ കോമരത്തിന് തറവാട്ടുകാർ അനുവാദം നൽകി. എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. അടുത്തദിവസങ്ങളിൽ കോമരം ദേശത്തെ വീടുകൾ കയറിയിറങ്ങി ദേശത്തുള്ളവരെ ഉത്സവത്തിന് ക്ഷണിക്കും. ദേശത്തെ അവകാശികളായവരും പൊയ്‌ക്കുതിരകളുമായി വീടുകൾ കയറിയിറങ്ങും. മാർച്ച് ഒന്നിനാണ് താലപ്പൊലി.