ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി 31, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരള ബജറ്റ് 2019 ഒറ്റനോട്ടത്തിൽ

പമ്പയിൽ ഒരു കോടി ലിറ്ററിന്‍റെ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് 👉 പ്ലാസ്റ്റിക്, ഇ വേസ്റ്റ് സംസ്കരണത്തിന് വിപുലമായ പദ്ധതികൾ 👉 2019-20 വർഷത്തിൽ ലോട്ടറി വരുമാനം 11,863 രൂപയായി ഉയരും 👉 ശുചിത്വ മിഷന് 260 കോടി 👉 തൊഴിലുറപ്പ് തൊഴിലാളികൾക്ക് 260 കോടി 👉 മലബാർ കാൻസർ സെന്‍ററിന് 35 കോടി 👉 ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് 2,654 കോടി 👉 ഗ്രാമപഞ്ചായത്തുകൾക്ക് 6,384 കോടി 👉 കൊല്ലം ബൈപ്പാസിലെ കല്ലുംതാഴത്ത് പുതിയ ഫ്ലൈഓവർ 👉 പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 147.75 കോടി 👉 തിരുവനന്തപുരം ആർസിസിക്ക് 73 കോടി 👉 വയനാട്-ബന്ദിപ്പൂർ ആകാശപ്പാതയുടെ പകുതി നിർമാണ ചെലവ് സംസ്ഥാനം വഹിക്കും 👉 ശബരിമല വരുമാനത്തിൽ ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ല 👉 കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് 1,000 കോടി 👉 ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്കായി 4,000 കോടി വകയിരുത്തും 👉 അഞ്ച് വർഷംകൊണ്ട് ക്ഷേമപെൻഷൻ 1,500 രൂപയാക്കുക എന്നത് ലക്ഷ്യം 👉 മലയാളം സർവകലാശാലയ്ക്കുള്ള ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കും 👉 ശബരിമല റോഡ് വികസനത്തിന് 200 കോടി 👉 പൊതുവിദ്യാഭ്യാസത്തിന് 992 കോടി 👉 കൊച്ചിൻ, മലബാർ ദേവസ്വം ബ

കേരള ബജറ്റ് 2019: വില കൂടുന്നവ

കേരള ബജറ്റ് 2019: വില കൂടുന്നവ 18 ശതമാനം ജിഎസ്ടി കൂടാതെ ഇനി പത്ത് ശതമാനം വിനോദനികുതി കൂടി സിനിമാ ടിക്കറ്റിന് നല്‍കേണ്ടി വരും തിരുവനന്തപുരം:കേരള ബജറ്റില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ഭൂരിപക്ഷം ഉത്പന്നങ്ങള്‍ക്കും വില കൂടിയേക്കും.  ജിഎസ്ടി കൂടാതെ രണ്ട് വര്‍ഷത്തേക്ക് കൂടി പ്രളയസെസ് ചുമത്താനാണ് കേരളത്തിന് ജിഎസ്ടി കൗണ്‍സില്‍ അനുവാദം നല്‍കിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ 2021 മാര്‍ച്ച് 31 വരെ പുതിയ നികുതി നിരക്കുകള്‍ ബാധകമാണ്.  അടുത്ത ഒരു വര്‍ഷത്തേക്ക് പ്രളയസെസ് പ്രഖ്യാപിക്കും എന്നാണ് പൊതുവില്‍ കരുതിയതെങ്കിലും രണ്ട് വര്‍ഷത്തേക്കാണ് പ്രളയസെസ് പ്രഖ്യാപിച്ചത്.  വിവിധ നികുതികളുടെ ക്രമീകരണവും പ്രളയസെസും നടപ്പാക്കുന്നത് വഴി വില കൂടാന്‍ സാധ്യതയുള്ള ഉത്പന്നങ്ങള്‍ താഴെ പറയുന്നവയാണ്.  *സ്വര്‍ണം* *വെള്ളി* *മൊബൈല്‍ ഫോണ്‍* *കംപ്യൂട്ടര്‍* *ഫ്രിഡ്ജ്* *സിമന്‍റ്* *ഗ്രാനൈറ്റ്* *പെയിന്‍റ്* *ടൂത്ത് പേസ്റ്റ്* *പ്ലൈവുഡ്* *മാര്‍ബിള്‍* *ഇരുചക്രവാഹനങ്ങള്‍* *സോപ്പ്* *ചോക്ലേറ്റ്* *ടിവി* *എക്കണോമിക് ക്ലാസിലെ വിമാനയാത്ര* *റെയില്‍വേ ചരക്കുഗതാഗതം

ബജറ്റ് അവതരണം 2019

20 മുതല്‍ 50 ലക്ഷം വരുമാനമുള്ളവര്‍ക്ക് ആറുശതമാനം സേവന നികുതി സ്വര്‍ണം, എസി, ഫ്രിഡ്ജ്, സിഗരറ്റ്, കമ്പ്യൂട്ടര്‍ നോട്ട് ബുക്ക്, ബൈക്കുകള്‍, കണ്ണട, ടിവി , സ്‌കൂള്‍ ബാഗ് തുടങ്ങിയവക്കും വിലകൂടും സിമന്റ്, സിറാമിക് ടൈല്‍, മാര്‍ബിള്‍, വെണ്ണ, നെയ്യ്, പാക്ക് ചെയ്ത ജ്യൂസ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ എന്നിവക്ക് വിലകൂടും.. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലകൂടും റവന്യൂ വകുപ്പിലെ അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന ഒഴിവാക്കി താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കി; 3000-5000 ച.അടി 4000 രൂപ, 5000-7500 ച.അടി 6000 രൂപ, 7500-10000 ച.അടി 8000 രൂപ. പതിനായിരം ച.അടി മുകളിലുള്ള കെട്ടിടത്തിന് 10000 രൂപയും ആഡംബര നികുതി നല്‍കണം. വിവിധ വകുപ്പുകളിലെ സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം വര്‍ധന ഇലക്ട്രിക് ഓട്ടോകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ അഞ്ചു വര്‍ഷത്തെ നികുതിയില്‍ 50 ശതമാനം ഇളവ്. മറ്റു ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 25 ശതമാനം ഇളവ്‌ പുതുതായി വാങ്ങുന്ന വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ ഒരു ശതമാനം വര്‍ധന. ഇതുവഴി 200 കോടിയുടെ അധിക

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm