രക്ഷിതാക്കളറിയാൻ
❇അസുഖമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. ❇മരുന്നും ബാഗിൽ വച്ച് സ്കൂളിൽ വിടാതിരിക്കുന്നതാണ് നല്ലത്. ❇കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ അവരെ സംരക്ഷിക്കുക. ❇സീരിയലുകൾ ഒഴിവാക്കുക. ❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ. ❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ. ❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. ❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക. ❇വീട്ടിലെ പണികളിൽ പങ്കാളിയാക്കുക. ❇യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക. ❇ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക. ❇ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക. ❇പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക. ❇വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ. ❇ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകൂ. ❇രാത്രി ഭക്ഷണം മിതമായിരിക്കട്ടേ. നേരത്തേയും. ❇കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കൂ. ❇മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക. ❇മൊബൈൽ മാറ്റി വച്ച് ഇത്തിരി നേരം സംസാരിക്കൂ. ❇അനാവശ്യ ദേഷ്യപ