ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി 10, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര പഞ്ചായത്തിലെ സ്റ്റാഫ് മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദർശനം ഇന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയർ' മീരാ ദർശക് ഉദ്ഘാടനം നിർവ്വഹിച്ചു

* ജനുവരി 10 മുതൽ 13വരെ കോഴിക്കോട്  ആർട്ട് ഗ്യാലറി യിൽ മാ ട്ടി മുഹമ്മദിന്റെ  ചിത്ര പ്രദർശനംഇന്ന്   3 മണിക്ക് ഡെപ്യൂട്ടി മേയർ ശ്രീമതി. മീരാദർശക് ഉദ്ഘാടനം നിർവ്വഹിച്ചു.  വേങ്ങര പഞ്ചായത്തിലെ സ്റ്റാഫ് മാട്ടി മുഹമ്മദിന്റെ ചിത്രങ്ങൾ  ആണ് പ്രദർശനത്തിന്ന് വെച്ചിടുള്ളത് 

ദേശീയ വോളിയുടെ കലാശക്കൊട്ടിൽ കരുത്തരായ ഇന്ത്യൻ റെയിൽവേയെ അട്ടിമറിച്ചു കേരളം പതിനൊന്നാമത്തെ കിരീടം സ്വന്തമാക്കി

2008 ൽ തുടങ്ങിയ കാത്തിരിപ്പിന് വിരാമം !.  തുടർച്ചയായ വർഷങ്ങളിൽ റെയിൽവേക്ക് മുന്നിൽ പതറിപ്പോയ കേരളത്തിന് ഇത് ചരിത്ര നിമിഷം , ദേശീയ വോളിയുടെ കലാശക്കൊട്ടിൽ കരുത്തരായ ഇന്ത്യൻ റെയിൽവേയെ അട്ടിമറിച്ചു കേരളം പതിനൊന്നാമത്തെ കിരീടം സ്വന്തമാക്കി .  ആദ്യ സെറ്റും മൂന്നാം സെറ്റും റെയിൽവേക്ക് കൊടുത്താണ് കേരളത്തിന്റെ പെൺപട ചരിത്രത്തിലെക്ക് സർവുതിർത്തത് , ശക്തമായ ജംപിങ് സർവുകളും അറ്റാക്കുകളുമായി കളം നിറഞ്ഞ നിർമ്മലും മലയാളി താരം മിനിമോളും ചെലുത്തിയ സമ്മർദ്ദം കേരളം ടീം ഗെയിമിലൂടെയാണ് മറികടന്നത് , കേരളത്തിന് വേണ്ടി ലിബറോ അശ്വതി തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ കാര്യങ്ങൾ എളുപ്പമായി , സെറ്റർ ജിനിയും , ആക്രമണത്തിൽ അഞ്ജുവും , ശ്രുതിയും , സൂര്യയും മിന്നിയതോടെ കേരളം ആവേശത്തോടെ കളിക്കളം വാണു .  കഴിഞ്ഞ വർഷത്തെ പോലെ മത്സരം അവസാന സെറ്റിലെക്ക് നീണ്ടപ്പോൾ കൈവിട്ടുപോവുമെന്നു പ്രതീക്ഷിച്ചാണ് പക്ഷേ സദാനന്ദൻ സാറിന്റെ ശിക്ഷണത്തിലിറങ്ങിയ കേരളം അവസാന ലാപ്പിൽ ഒപ്പത്തിനൊപ്പം പിടിച്ചാണ് മുന്നേറിയത് ,8-7 റെയിൽവേ ലീഡിലാണ് കളം മാറിയത് ,10 -8 ൽ റെയിൽവേയെ കാഴ്ചക്കാരാക്കി കേരളം ആഞ്ഞടിച്ചു , ആവേശങ്ങൾ അവിടെ തുതുടങ്ങുകയായിരുന്നു ,

സായം പ്രഭാ ഹോമിന്റെ (പകൽ വീട്) എന്ന നാമത്തിൽ ഔദ്യോഗിക ഫേസ്ബുക് ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങി

വേങ്ങര ഗ്രാമ പഞ്ചായത്ത്‌ വായോജന ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സായം പ്രഭാ ഹോമിന്റെ  * (പകൽ വീട്) *  എന്ന നാമത്തിൽ ഔദ്യോഗിക ഫേസ്ബുക് ബുക്ക്‌ അക്കൗണ്ട്‌ ലോഞ്ചിങ് വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വികെ.കുഞ്ഞാലൻ കുട്ടി നിർവഹിച്ചു.

വേങ്ങരയിലെ ഇന്നത്തെ പത്രവാർത്തകൾ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm