10/01/2019

ദേശീയ വോളിയുടെ കലാശക്കൊട്ടിൽ കരുത്തരായ ഇന്ത്യൻ റെയിൽവേയെ അട്ടിമറിച്ചു കേരളം പതിനൊന്നാമത്തെ കിരീടം സ്വന്തമാക്കി


2008 ൽ തുടങ്ങിയ കാത്തിരിപ്പിന് വിരാമം !.  തുടർച്ചയായ വർഷങ്ങളിൽ റെയിൽവേക്ക് മുന്നിൽ പതറിപ്പോയ കേരളത്തിന് ഇത് ചരിത്ര നിമിഷം , ദേശീയ വോളിയുടെ കലാശക്കൊട്ടിൽ കരുത്തരായ ഇന്ത്യൻ റെയിൽവേയെ അട്ടിമറിച്ചു കേരളം പതിനൊന്നാമത്തെ കിരീടം സ്വന്തമാക്കി .  ആദ്യ സെറ്റും മൂന്നാം സെറ്റും റെയിൽവേക്ക് കൊടുത്താണ് കേരളത്തിന്റെ പെൺപട ചരിത്രത്തിലെക്ക് സർവുതിർത്തത് , ശക്തമായ ജംപിങ് സർവുകളും അറ്റാക്കുകളുമായി കളം നിറഞ്ഞ നിർമ്മലും മലയാളി താരം മിനിമോളും ചെലുത്തിയ സമ്മർദ്ദം കേരളം ടീം ഗെയിമിലൂടെയാണ് മറികടന്നത് , കേരളത്തിന് വേണ്ടി ലിബറോ അശ്വതി തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ കാര്യങ്ങൾ എളുപ്പമായി , സെറ്റർ ജിനിയും , ആക്രമണത്തിൽ അഞ്ജുവും , ശ്രുതിയും , സൂര്യയും മിന്നിയതോടെ കേരളം ആവേശത്തോടെ കളിക്കളം വാണു .  കഴിഞ്ഞ വർഷത്തെ പോലെ മത്സരം അവസാന സെറ്റിലെക്ക് നീണ്ടപ്പോൾ കൈവിട്ടുപോവുമെന്നു പ്രതീക്ഷിച്ചാണ് പക്ഷേ സദാനന്ദൻ സാറിന്റെ ശിക്ഷണത്തിലിറങ്ങിയ കേരളം അവസാന ലാപ്പിൽ ഒപ്പത്തിനൊപ്പം പിടിച്ചാണ് മുന്നേറിയത് ,8-7 റെയിൽവേ ലീഡിലാണ് കളം മാറിയത് ,10 -8 ൽ റെയിൽവേയെ കാഴ്ചക്കാരാക്കി കേരളം ആഞ്ഞടിച്ചു , ആവേശങ്ങൾ അവിടെ തുതുടങ്ങുകയായിരുന്നു , തുടർച്ചയായ ലീഡിൽ കേരളം അഞ്ചാം സെറ്റും ചരിത്രവും രചിക്കുന്നതിനു ചെന്നൈ സാക്ഷിയായി .