കോഴിക്കോട് ആസ്ഥാനമായ ബീക്കൺ ഇൻഫോടെക്കിന് കീഴിലുള്ള ബീക്കൺ സ്പോർട്സിൻറെ വോളിബോൾ ടീമാണ് കാലിക്കറ്റ് ഹീറോസ്. കേരള വനിതകൾ ദേശീയ ചാമ്പ്യൻഷിപ്പിൽ വിജയാരവം മുഴക്കിയതിന് പിന്നാലെ പ്രോ വോളിബോൾ ലീഗിനായി കാലിക്കറ്റ് ഹീറോസും തയ്യാറായിക്കഴിഞ്ഞു. കാലിക്കറ്റ് ഹീറോസ് ആരാധകരുടെ കൂട്ടായ്മ ഞായറാഴ്ച കോഴിക്കോട് നടന്നു. ഇന്ത്യയുടെ മുൻതാരവും കാലിക്കറ്റ് ഹീറോസ് കോച്ചുമായ കിഷോർ കുമാർ, ടീമംഗങ്ങളായ സി കെ രതീഷ്, അജിത് ലാൽ, കേരള ക്യാപ്റ്റൻ ഫാത്തിമ റുക്സാന, ടീം ഉടമകളായ പി ടി സഫീർ, ടി കെ ജഷീർ, വി കെ ഷംനാസ് , വോളിബോൾ കോച്ച് നാസർ തുടങ്ങിയവർ ചടങ്ങിന് ആവേശം പകർന്നു.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ