വേങ്ങര: ബ്ലോക്ക് സാക്ഷരതാ മിഷന്റെ കീഴിൽ പത്താംതരം ഹയർ സെക്കന്ററി ക്ലാസ്സുകളുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. ഭരണഘടന ബോധ ബ്ലോരണ ക്ലാസ്സിന്വൈ ഇ കെ സുബൈർ മാസ്റ്റർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ബുഷ്റമജീദ്,.പി.പി ഹസ്സൻ,.ടി.കെ അബ്ദുറഹിം, .പി.വി.കെ ഹസീന ,റസിയ ചെമ്പകശ്ശേരി, ജില്ലാ കോഴ്സ് കൺവീനർ .കെ.കെ ഹംസ മാസ്റ്റർ, ലത്തീഫ് , പ്രേരക്മാരായ പി.ആബിദ വി.സ്മിത, വി.ഹേമലത, പി.ടി. ശ്രീദേവി എന്നിവർ പ്രസംഗിച്ചു.
വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത് എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ