ഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ അവതരിപ്പിക്കാനാകാതെ രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. ബില്‍ നിര്‍ബന്ധമായും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും സഭയില്‍ ഏകകണ്ഠമായി നിലപാടെടുത്തതായി തൃണമൂല്‍ നേതാവ് ഡെറെക് ഒബ്രിയാന്‍ പറഞ്ഞു. കോടികണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായിട്ടോ അനുകൂലമായിട്ടോ ബാധിക്കുന്ന സുപ്രാധാനമായ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയില്‍ പറഞ്ഞു. എന്നാല്‍ ഭരണപക്ഷം ഇത് തള്ളി. ഇതേ തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ ബുധനാഴ്ച വരെ സഭ നിര്‍ത്തിവെക്കാന്‍ രാജ്യസഭാ അധ്യക്ഷന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ ബില്‍ ലോക്‌സഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാരിനില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ബിജെഡി, എഐഎഡിഎംകെ, ബിജു ജനതാ ദള്‍ പാര്‍ട്ടികളും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയോ എതിര്‍ത്ത് വോട്ട് ചെയ്യുകയോ ആവാനാണ് സാധ്യത. അതുക്കൊണ്ട