ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ് 5, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വലിയോറ ഫുട്ബോൾ ലീഗ് പി വൈ എസ് ഫൈനലിൽ

വലിയോറ: വൈ  എസ് പരപ്പിൽപാറ  സംഘടിപ്പിച്ച വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ  സെമിഫൈനൽ മത്സരങ്ങൾ ഇന്നുമുതൽ വലിയോറ പാടം മിനിസ്റ്റേഡിയത്തിൽ ആരംഭിച്ചു  ഇന്നത്തെ  സെമിയിൽ  ഡിസ്കോ പൂകുളംബസാറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പി വൈ എസ്  പരപ്പിൽപാറ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു  രണ്ടാം സെമി നാളെ ചലഞ്ച് മുതലമാടും  എം സ് വി  മണപ്പുറവും കളിക്കും .ഫൈനൽ മത്സരം ഞായറാഴ്ച

നൂറുശതമാനം വിജയം ആവർത്തിച്ച്‌ ചിനക്കൽ കുറുക ഗവണ്മെന്റ് സ്കൂൾKURUKA SCHOOL

വലിയോറ: ചിനക്കൽ ഗവണ്മെന്റ്  കുറുക ഹൈസ്കൂളിന് രണ്ടാം തവണയും SSLC പരീക്ഷയിൽ  നൂറുശതമാനം വിജയം. സ്കൂളിലെ അഫീഫ, സി പി കൃഷ്ണപ്രിയ എന്നീ രണ്ടുകുട്ടികൾക്കു  എല്ലാ വിഷയങ്ങളിലും  A+ ഉം ലഭിച്ചു .യൂ പി സ്കൂൾ ആയിരുന്ന കുറുക സ്കൂളിനെ കഴിഞ്ഞ സർക്കാർ ഹൈസ്കൂളായി ഉയർത്തുകയായിരുന്നു  .കഴിഞ്ഞ വർഷം ഒരു ഡിവിഷൻ ഉണ്ടായിരുന്നുള്ളു എന്നാൽ ഇപ്രാവശ്യ രണ്ട് ഡിവിഷനിലെയും മുഴുവൻ കുട്ടികളെയും വിജയിപ്പിക്കുവാൻ  അദ്ധാപകർകും പി ടി എ കും കഴിഞ്ഞു .പുതിയൊരു സർക്കാർ  ഹൈസ്കൂളിന്റെ  എല്ലാ കുറവുകൾക്കിടയിലും  അതിലെ രണ്ടാം ബാച്ചിലെ എല്ലാ കുട്ടികളെയും  വിജയിപ്പിക്കാൻ  ഏതാനും അദ്ധ്യാപകരുടെയും പി ടി എ യുടെയും  ആത്മാർത്ഥതയുടെയും അർപപണ   ബോധത്തിന്റെയും കഠിനദോനത്തിന്റെയും  ഫലമാണ് ഈ വിജയമെന്ന് രക്ഷിതാക്കൾ പറഞ്ഞു

എസ്.എസ്.എൽ.സി. പരീക്ഷാഫലം 2017

സിലബസ് പരിഷ്കരണത്തിനു ശേഷം ആദ്യമായി നടത്തിയ 2016-17 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുകയാണ്. ഈ വർഷം 455453(473803) കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 437156 (457654) കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി ഇത് 95.98% ആണ്. എല്ലാ വിഷയത്തിലും എ+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം - 20967 (4.6%) വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല     – പത്തനംതിട്ട (98.82) വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല              – വയനാട് (89.65) വിജയശതമാനം ഏറ്റവും കൂടിയ വിദ്യാഭ്യാസ ജില്ല – കടുത്തുരുത്തി (99.36) വിജയശതമാനം ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ ജില്ല     – വയനാട് (89.65) പട്ടികജാതി വിദ്യാർത്ഥികളുടെ വിജയശതമാനം   – 91.95 പട്ടികവർഗ്ഗ വിഭാഗം വിജയശതമാനം                – 82.55 മറ്റു പിന്നോക്ക വിഭാഗങ്ങൾ വിജയശതമാനം      - 96.28 ഗൾഫ് വിദ്യാർത്ഥികളുടെ വിജയശതമാനം         – 98.64 ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ വിജയശതമാനം    – 75.85 100% വിദ്യാർത്ഥികൾ വിജയിച്ച സ്കൂളുകളുടെ എണ്ണം     – 1174 ഇതിൽ സർക്കാർ ഹൈസ്കൂളുകൾ                     - 405 (377) സർക്കാർ സ്കൂളുക

തേർക്കഴം അപകടത്തിൽ രണ്ടു ജീവൻ രക്ഷിച്ചത് .മുസ്ഥഫ പാണ്ടികശാല

വലിയോറ: തേർക്കയം കടവിൽ ഒരു കുടുംബത്തിലെ നാലുപേർ മുങ്ങി താഴിന്നപ്പോൾ രണ്ടു പേരെ രക്ഷിച്ചത് പാണ്ടികശാല കരുവാരക്കൽ മുസ്തഫ.അപകടത്തിൽ രണ്ടുപേര് മരണപെട്ടു . താഴെ കോഴിച്ചെന പിലാക്കോട്ട് ഇബ്രാഹിമിന്റെ മക്കളായ ശിഹാബ് (22), ഫാത്തിമ നസ്രി (14) എന്നിവരാണ് മരണപ്പെട്ടത്  മരണപ്പെട്ടവരുടെ മാതാവിനേയും മറ്റൊരു സഹോദരിയേയുമാണ് മുസ്ഥഫ ഏറെ പണിപ്പെട്ട് രണ്ടാൾ താഴ്ചയുള്ള കയത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും മരണപ്പെട്ടവർ വെള്ളത്തിൽ ആഴത്തിലേക്ക് താഴ്ന്നിരുന്നു. പിന്നീട് നാട്ടുകാരേയും കൂട്ടി വെള്ളത്തിൽ നിന്നു oഇവരെ കരകയറ്റിയപ്പോഴേകം മരണം അവരെ തേടി യെത്തിയിരുന്നു. രണ്ടു ജീവൻ രക്ഷിക്കാൻ രംഗത്തിറങ്ങിയ മുസ്ഥഫ യെ പ്രത്യേക ഉപഹാരം നൽകി ആദരിക്കുമെന്ന് വാർഡ് വികസന സമിതി ഭാരവാഹികൾ പറഞ്ഞു.

വലിയോറ ഫുട്ബോൾ ലീഗിന്റെ സെമിഫൈനൽ ഇന്ന് മുതൽ .

വലിയോറ: പി വൈ  എസ്  പരപ്പിൽപാറ സംഘടിപ്പിച്ച വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ  സെമി ഫൈനൽ മത്സരങ്ങൾ ഇന്നുമുതൽ വലിയോറ പാടം മിനിസ്റ്റേഡിയത്തിൽ ആരംഭിക്കു . ഫസ്റ്റ് സെമിയിൽ  ഡിസ്കോ പൂകുളംബസാറും പാറമ്മൽ ടീമും ഏറ്റുമുട്ടും രണ്ടാം സെമി നാളെ ചലഞ്ച് മുതലമാടും  എം സ് വി  മണപ്പുറവും കളിക്കും .ഫൈനൽ മത്സരം ഞായറാഴ്ച

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm