പോസ്റ്റുകള്‍

മേയ് 4, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തേർക്കയം കടവിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു.

വലിയോറ:തേർക്കയം കടവിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. താഴെ കോഴിച്ചെന പിലാക്കോട്ട് ഇബ്രാഹിമിന്റെ മക്കളായ ശിഹാബ് (22), ഫാത്തിമ നസ്രി (14) എന്നിവരാണ് മരിച്ചത്. മാതാവും മൂന്നു മക്കളും അലക്കാൻ വന്നതായിരുന്നു. മാതാവിനെയും മറ്റൊരു മകളെയും നാട്ടുകാർ രക്ഷപ്പെടുത്തി.

പുത്തനങ്ങാടിയിൽ മലിനജലം റോഡിലേക്ക് നിറഞ്ഞൊഴുകുന്നു

ഇമേജ്
വലിയോറ:പുത്തനങ്ങാടി അൽ ഫാറൂഖ് മസ്ജിദിലേക്കുള്ള പൊതുവഴിയോട് ചേർന്ന് പുത്തനങ്ങാടിയുടെ ഹൃദയ ഭാഗത്തുള്ള കെട്ടിടത്തിൽ നിന്ന് മലിനജലം റോഡിലേക്ക്  നിറഞ്ഞൊഴികുന്നതായി നാട്ടുകാരുടെയും സമീപത്തുള്ള കടക്കാരുടെയും  പരാതി . ഇത് വഴിയാണ് ദിനംപ്രതി നൂറുകണക്കിന് ആളുകൾ പള്ളിയിലേക്കും മദ്രസയിലേക്കും പോകുന്നത് . ഈ മലിനജലം ഡങ്കിപ്പനി പോലത്തെ പല രോഗങ്ങൾക്കും കാരണമാകും എന്ന് കണ്ടറിഞ്ഞ് ഇത് തടഞ്ഞ് നിർത്തുന്നതിനുള്ള നടപടികൾ കൈകൊള്ളാൻ ആരോഗ്യവകുപ്പും  വാർഡ് മെമ്പർ അടക്കമുള്ള ഭരണാധികാരികൾക്കും പരാതി കൊടുക്കാൻ ഒരുങ്ങുകയാണ്  സമീപത്തുള്ള കടക്കാർ

today news

കൂടുതൽ‍ കാണിക്കുക