"മലപ്പുറത്ത്കു ഞ്ഞാലിക്കുട്ടി ജയിക്കുമ്പോൾ വേങ്ങരയിൽ കൂടി തെരഞ്ഞെടുപ്പ് നടക്കില്ലേ?, അത് ഇലക്ഷൻ കമ്മീഷന് നഷ്ടമല്ലേ" എന്നുള്ള തികച്ചും 'നിഷ്കളങ്കമായ' സംശയങ്ങൾ ചിലരൊക്കെ ഉയർത്തിക്കാണിക്കുന്നു. ഒരുപാടൊന്നും പിറകോട്ടു പോകുന്നില്ല. നമുക്ക് 2009 മുതൽ ഇങ്ങോട്ടുവരാം. അന്ന് നടന്ന ലോക്സഭാ പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും മൂന്നു എം എൽ എ മാരാണ് സ്ഥാനാര്ഥികളായത്. കെ സി വേണുഗോപാൽ ആലപ്പുഴയിലും കെവി തോമസ് എറണാകുളത്തും കെ സുധാകരൻ കണ്ണൂരിലും യു ഡി എഫ് സ്ഥാനാർഥികളായി. മൂന്നുപേരും തെരഞ്ഞെടുപ്പിൽ വിജയിച്ചു. എം എൽ എ സ്ഥാനം മൂന്നുപേരും രാജിവെച്ചു, ഉപതെരഞ്ഞെടുപ്പ് നടന്നു. മൂന്നിടത്തും യു ഡി എഫ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു. ശേഷം 2014 ൽ. അന്ന് ഇടതുപക്ഷ എം എൽ എ മാരായിരുന്ന എം എ ബേബി കൊല്ലത്തും മാത്യു ടി തോമസ് കോട്ടയത്തും ജനവിധി തേടി. രണ്ടുപേരും ഗംഭീര ഭൂരിപക്ഷത്തിനു തോറ്റതിനാൽ പിന്നീട് ഉപതെരഞ്ഞെടുപ്പ് പോലെയുള്ള അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടു...
SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്
🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.* 2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...