വേങ്ങര : വേങ്ങര ഗവ . വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂൾ ( ബോയ്സ് ) വിദ്യാർത്ഥികൾ , വേങ്ങര പാ ലിയേറ്റിവ് സെന്ററിലെ കിടപ്പിലായ നിത്യ രോഗികൾ ക്ക് സാന്ത്വനമായി സമാഹരിച്ച അര ലക്ഷത്തോളം രൂപ സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ കുഞ്ഞാലി പാലി യേറ്റീവ് സെൻറർ പ്രസിഡ . പുല്ലമ്പലവൻ ഹംസക്ക് തുക കൈമാറി .
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.