പോലീസ് ഉദ്യോഗസ്ഥർ പി കെ അബ്ദദുറബ്ബ് MLA യുമായി നടത്തിയ ചർച്ചയെ തുടർന്നു ഫൈസൽ വധം അനേഷണചുമതല മലപ്പുറം ക്രൈം ബ്രാഞ്ച് ഡി വൈ സ് പി മോഹനചന്ദ്രന്‍ന് . നൽകിയതായി സ് പി അറിയിച്ചതിനെ തുടർന്നു 6:30 തോടെ ഉപരോധം അവസനിപിച്ചു.ഉപരോധ സമരം ചെമ്മാട് നിന്നും കക്കാട് ദേശീയ പാതയിലേക്ക് മാറ്റിയിരുന്നു
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ