വലിയോറ : കടലുണ്ടി പുഴക്കുകുറുകെ പാണ്ടികശാല ബാക്കികായത് നിർമിക്കുന്ന തടയണയുടെ നിർമാണം വീണ്ടും തുടങ്ങി. തിരുരങ്ങാടി-വേങ്ങര ബ്ലോക്ക് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷമംപരിഹരിക്കാൻ വേണ്ടി നിർമിക്കുന്ന റെഗുലേറ്ററിന്റെ നിർമാണം പുഴയിൽ വെള്ളം ഉയർന്നതുകാരണം തടസപ്പെട്ടിരിക്കുകയായിരുന്നു. പത്തുകിലോമീറ്ററോളം ദൂരത്തേക്ക് ഇതിന്റെ പ്രയോജന ലഭിക്കും. ജലനിധിപദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തിയൊന്നു കോടിയോളം രൂപ ചെലവിലാണ് റെഗുലേറ്റർ നിർമിക്കുന്നത്.വേങ്ങര,പറപ്പൂർ, ഊരകം, തിരുരങ്ങാടി, തെന്നല, എടരിക്കോട്, കോട്ടക്കൽ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതിന്റെ പ്രയോജനം ലഭിക്കും
വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video