ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ് 2, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏറെ നാളത്തെ പ്രതിഷേധങ്ങൾക്ക് ഒരു പരിഹാരമായി

വേങ്ങര ഗ്രാമ പഞ്ചായത്ത് 13 ആം വാർഡിൽപെട്ട വലിയോറ പുത്തനങ്ങാടി പോസ്റ്റോഫീസിനു മുമ്പിലു ണ്ടായിരുന്ന മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുക യുണ്ടായി . പ്രസിഡണ്ട് ബഹു . VK.കുഞ്ഞാലൻകുട്ടി യുടെയും, 14 ആം വാർഡ് മെമ്പർ ബഹു. പറങ്ങോടത്ത് അബ്ദുൾഅസീസിന്റെയും (CM) നേതൃത്വത്തിൽ നടത്തിയ ഈ ശുചീകരണ പ്രവർത്തനം നാട്ടുകാരുടെ പ്രശംസ പിടി ച്ചുപറ്റിയിട്ടുണ്ട് . അഭിനന്ദനങ്ങൾ . ഇനി മേലിൽ അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമാ യനടപടികളെടുക്കുമെന്നും , മാലിന്യങ്ങൾ നിക്ഷേപിക്കു ന്നവരെ കാണിച്ചുകൊടുക്കുന്നവർക്ക് 10000/= രൂപ വരെ പാരിതോഷികം ( Reward ) നൽകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട് പ്രസ്തുത സ്ഥലം CCTV കേമറ നിരീക്ഷണത്തിലുമാണ്. ജാഗ്രതൈ...!! (report aduhaji anchukandan )

ഏറെ നാളത്തെ പ്രതിഷേധങ്ങൾക്ക് പരിഹാരമായി

പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞാലൻകുട്ടിഹാജിയുടെ നേതൃത്വത്തിൽ പുത്തനങ്ങാടിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് നടപടികൾ കൈകൊണ്ട 14‐ാം വാർഡ് ജനകീയ മെമ്പർ പറങ്ങോടത്ത് അസീസിന് ഒരായിരം അഭിനന്ദനങ്ങൾ...

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm