ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുക... ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവന്റെ ഫോട്ടൊയടക്കം R.C ഓണറുടെ വീട്ടിലെത്തുന്ന പേപ്പറുമായി ആദ്യം സ്റ്റേഷനിലെത്തണം,.. Original ലൈസൻസ് സ്റ്റേഷനിൽ വാങ്ങി വെച്ചതിന് ശേഷം ... R.T ഓഫീസിൽ ചെന്ന് ഫൈൻ അടക്കാൻ പറയും... പക്ഷേ...അവിടുന്ന് നിർദ്ധേശം കിട്ടും.. എടപ്പാളിലുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റിന്റെ മോട്ടി വേഷൻ ക്ലാസ്സിൽ പങ്കെടുത്ത്..അവിടുന്ന് കിട്ടുന്ന സർട്ടിഫിക്കറ്റുമായി വന്നാൽ മാത്രമെ ഫൈൻ അടച്ച് തരികയൊള്ളു...എന്ന്.. എടപ്പാളിലുള്ള മോട്ടിവേഷൻ ക്ലാസ്സ് രാവിലെ തുടങ്ങി അവസാനിച്ച് സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുമ്പോഴേക്ക് ഉച്ച കഴിയും.. അതിന് ശേഷം മാത്രമേ ഫീസടക്കാനും കമ്പൂട്ടറിലുള്ള നോട്ടിഫിക്കേഷനും ഡിലീറ്റ് ചെയ്യാനും കഴിയുകയൊള്ളു... അതിന് ശേഷം ഫൈൻ അടച്ച റസിപ്റ്റുമായി സ്റ്റേഷനിൽ ചെന്ന് ലൈസൻസ് കൈ പറ്റണം... അങ്ങനെ ഒരു ദിവസം ഗോവിന്ദ ''. ഈ പെടാ പാട് പെടുന്നതിനേക്കാളും നല്ലതല്ലെ ഒന്ന് ഹെൽമെറ്റ് വെക്കുക എന്നുള്ളത്.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.