ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ

രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. താഴെ പറയുന്ന വെബ്സൈറ്റ്-കളിൽ ഫലം അറിയാം www.keralaresults.nic.in www.keralapareekshabhavan.in www.result.prd.kerala.gov.in www.results.kerala.nic.in www.results.itschool.gov.in

വേങ്ങരയിലെ ഓരോ ബൂത്തിലും ചെന്ന് താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടി

ഇത് വേങ്ങര... ഒരു പൂ ചോദിച്ചവർക്ക് ഒരു പൂന്തോട്ടവും ഒരു പൂന്തോട്ടം കൊതിച്ചവർക്ക് വസന്തകാലവും സമ്മാനിച്ച ശക്തനായ നേതാവിന്റെ നിയോജക മണ്ഡലം... വേങ്ങരക്കാർ നൽകിയ ഓരോ വോട്ടിനും കോടികളുടെ വികസനം സമ്മാനമായി നൽകി നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ തെരഞ്ഞെടുപ്പ് ഗോദയിലെത്തുകയാണ് അദ്ദേഹം വീണ്ടും. വേങ്ങരയിലെ ഓരോ ബൂത്തിലും ചെന്ന് താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടി കാണിക്കാനുള്ള ധൈര്യം ഈ ജനപ്രതിനിധിയെ കൂടുതൽ ശക്തനാക്കുന്നു.

മൂന്നു പതിറ്റാണ്ടില ധികം പഴക്കമുള്ള അങ്കണവാടിയിൽ ചൂടിനെ തടുക്കാൻ Ceilling , അതുപോലെ വൈദ്യുതി കണക്ഷൻ ഒന്നും തന്നെ യില്ലാതെയാണ് നമ്മുടെ പിഞ്ചോമന

ചുട്ടു പൊള്ളുന്ന പിഞ്ചോമന മക്കൾ..! വലിയോറ പുത്തനങ്ങാടിയിലെ അങ്കണവാടിയുടെ ശോചനീയാ വസ്ഥയെ കുറിച്ചു പറയാതെ വയ്യ .. മൂന്നു പതിറ്റാണ്ടില ധികം പഴക്കമുള്ള അങ്കണവാടിയിൽ ചൂടിനെ തടുക്കാൻ Ceilling , അതുപോലെ വൈദ്യുതി കണക്ഷൻ ഒന്നും തന്നെ യില്ലാതെയാണ് നമ്മുടെ പിഞ്ചോമന മക്കൾ തലക്കുമീതെ ചുട്ടു പൊള്ളുന്ന ഓടിനു താഴെ കഴിച്ചുകൂട്ടുന്നത്‌ . നാം AC യുടെയും , ഫേനിന്റെയും തണുപ്പിൽ സുഖിക്കുമ്പോൾ നമ്മുടെ ഓമന മക്കൾ നരകയാതന അനുഭവിച്ചു കൊണ്ടി രിക്കുകയാണ് . നാട്ടുകാർ പല പ്രാവശ്യം ബന്ധപ്പെട്ടവരു ടെ ശ്രദ്ധയിൽ പെടുത്തിയിട്ടുംഫലം തഥൈവ...!! ബന്ധപ്പെ ട്ടവരുടെ സത്വര നടപടികളുണ്ടാവണമെന്ന് അപേക്ഷിക്കു ന്നു . ( report :Aboohaji Anchukandan )

ആശ്വാസത്തിന്റെ ഒരു കൈത്താങ്ങുമായി വെങ്ങര പൻച്ചയത്ത്‌ msf , ദമാം കെ എം സി സിയും സമ്മ്യുക്ത്തമായി നട്ടത്തുന്ന "തലിനീർ കുട്ട്ം"

നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ, ആകാശത്തിലുള്ളവൻ നിങ്ങളോട് കരുണ കാണിക്കും...... അതികഠിനമായ വേനൽ ചൂടിൽ വെന്തുരുകുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു നിമിഷത്തെ ദാഹമകറ്റാൻ, ആശ്വാസത്തിന്റെ ഒരു കൈത്താങ്ങുമായി വെങ്ങര പൻച്ചയത്ത്‌ msf , ദമാം കെ എം സി സിയും സമ്മ്യുക്ത്തമായി നട്ടത്തുന്ന "തലിനീർ കുട്ട്ം"എന്ന പധധ്തിയുടെ ആധ്‌ ബാഗ്യ്മായി ദമാം കെ എം സി സിയുടെ അമരകാരൻ ഹമീദ്‌ ബാവയിൽനിന്നെ വാട്ടർ ഫൂരിഫൈ വെങ്ങര പഞ്ചയത്ത്‌ പ്രസിട്ടന്റെ വി കെ കുഞ്ഞലൻ കുട്ടി എറ്റ്‌ വാങ്ങി ഉൽഘട്ട്നം ചെയിതു Ibrahim Anjukandatthil അദക്ഷൻ വഹിച്ചുh, CP,CM, saheerabbaas,unais,Nisar,safvan vp, yoonus Ak, Anas,Adhil തുട്ടങ്ങിയവർ പങ്ങ്ട്ടുത്തു

വലിയോറ അടക്കാ പുര ഭാഗത്ത് ഇന്ന് രാവിലെ കാണപ്പെട്ട ഒരു അത്ഭുത പ്രതിഭാസം.

👆👆👆👆👆👆👆 പ്രദേശത്താകെ കത്തിക്കരിഞ്ഞ പുൽനാമ്പുകളെപ്പോലെ , ഓലക്കൊടി കത്തിക്കരിഞ്ഞ പോലെയുള്ള വസ്തുക്കൾ പരന്ന് കിടക്കുന്നു . ബിൽഡിങുകൾക്ക് മുകളിലും മൈതാനങ്ങളിലും വീട്ടുമുറ്റങ്ങളിലും എല്ലാം . ഇത് ആദ്യം കണ്ടെത്തിയത് എ.കെ. അലവി എന്ന അലവ്യാപ്പു. സ്ക്കൂൾ ഗ്രൗണ്ടിൻ്റെ വിവിധ ഭാഗത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങൾ.(reporter : aju valiyora )

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.