പോസ്റ്റുകള്‍

നവംബർ 19, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ദിവസം ചെന്നായ പുല്ലിന്റെ നിറത്തെ ചൊല്ലി കഴുതയോടു തർകിച്ചു

കഴുത പറഞ്ഞു : പുല്ലിന്റെ നിറം മഞ്ഞയാണ് ചെന്നായ പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ് ഏറെ നേരം തര്ക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു വിചാരണ ആരംഭിച്ചു , ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപിച്ചിരുന്നു എന്നാൽ എല്ലാവരെയും നിരാശരാക്കി സിംഹം വിധി കല്പിച്ചു : ചെന്നായക്കു ഒരു മാസത്തെ കഠിന തടവ്‌ , കഴുത നിരപരാധി !!! ചെന്നായ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു : രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ ? രാജാവ് : അതെ ചെന്നായ : പിന്നെതിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ? സിംഹം : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർകിച്ചതാണ് നീ ചെയ്ത വലിയ തെറ്റ് ! ആയതിനാൽ നിനക്കൊരു പാഠമാവാൻ വേണ്ടിയും ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ !!!