മാസങ്ങളായി നാം ആകാംഷയോടെ കാത്തിരുന്ന ഇലക്ഷൻ പ്രചരണവും വോട്ടെടുപ്പും ഭംഗിയായി നിർവഹിച്ച് കഴിഞ്ഞു.. ഇനി ഏവരും ഉറ്റു നോക്കുന്നത് ഫല പ്രക്യാപനത്തിലെക്കാണ്.. ഓരോരുത്തരും ആഗ്രഹിക്കുന്നതും പ്രാർത്തിക്കുന്നതും അവരവരുടെ സ്ഥാനാർത്തികൾ വിജയിക്കാൻ തന്നെ ആയിരിക്കും..❗ അതിനു വേണ്ടിയായിരുന്നല്ലോ ഇത്രയും ദിവസം ഊണും ഉറക്കവും ഒഴിച്ച് നിർത്തി പ്രവർത്തിച്ചതും പരസ്പരം വെല്ലു വിളിച്ച് പോരടിച്ചതും.. പ്രവാസികൾ ആ ജോലി ഭംഗിയായി സോഷ്യൽ മീഡിയ വഴി നടത്തിയതും നാം കണ്ടു.. എന്തായാലും ഒരു വിഭാഗം ജയിക്കും മറു വിഭാഗം സ്വാഭാവികമായും തോൽക്കും.. താൻ പിന്തുണക്കുന്ന പാർട്ടി ജയിച്ചാലും തോൽവി ഏറ്റു വാങ്ങിയാലും അതിന്റെ പ്രതിഫലനം അമിതമാവാതെ സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്..❗ തിരഞ്ഞെടുപ്പിൽ ജയ പരാജയം സാധാരണം.. അത് ഉൾക്കൊള്ളാനുള്ള മാനസികമായ തയ്യാറെടുപ്പുകൾ നടത്തുക. ജയത്തിന്റെ ആവേശത്തിൽ എതിർ പാർട്ടിയെ പിന്തുണക്കുന്നവരെ വ്യക്തിപരമായോ മറ്റോ ആക്ഷേപിക്കരുത്.. പരസ്പരം ചെളി വാരിയെറിഞ്ഞു അധിക്ഷേപിക്കരുത്..❗ തിരഞ്ഞെടുപ്പ് ഇനിയും വരും.. ജയ പരാജയങ്ങൾ ഇനിയും ആവർത്തിക്കും.. പക്ഷെ നമ്മൾ പൊതു ജനം ഇതിന്റെ പേരിൽ പരസ്പരം പോരടിച്ചു...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.