നമുക്ക് സ്നേഹിക്കാം ... ചെമ്പകമൊട്ടിന്റെ, മഴയുടെ, മകരക്കാറ്റിന്റെ,
പുതുമണ്ണിന്റെ, പാലപ്പൂവിന്റെ, മണമുള്ള നമ്മുടെ കേരളത്തെ ..
നമുക്ക് മറക്കാതിരിക്കാം മലയാള ഭാഷയെ, മലയാളത്തിന്റെ നന്മയെ,
സ്നേഹത്തെ,വാത്സല്യത്തെ ..എല്ലാ കൂട്ടുകാര്ക്കും കേരളപ്പിറവി ആശംസകള്
തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.