. പ്രായമേറിയതോടേ അയാൾ, ജോലിയിൽ നിന്ന് വിരമിക്കുവാനും, ശിഷ്ടകാലം
കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനും തീരുമാനിച്ചു. ഭവനനിർമ്മാണ
ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന തൻറെ മുതലാളിക്ക് മുമ്പാകെ, അയാൾ കാര്യം
അവതരിപ്പിച്ചു.
സമർത്ഥനായ ഒരു തൊഴിലാളി പിരിഞ്ഞുപോകുന്നതിൽ, അയാൾക്ക് ദു:ഖം
ഉണ്ടായിരുന്നു. ഒരു വീട്കൂടി പണിയുന്നതുവരെ തൻറെ കൂടെ നില്ക്കണമെന്ന്
അദ്ദേഹം ആ ജിവനക്കാരനോട് അഭ്യർത്ഥിച്ചു. മരപ്പണിക്കാരൻ അത് സമ്മതിച്ചു.
എന്നാൽ ജോലി അവസാനിപ്പിക്കാൻ തിരുമാനിച്ചതുകൊണ്ട് അയാൾക്ക് പഴയതുപോലേ
ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..!! നിർമ്മാണസാമഗ്രികളുടെ ഗുണമേന്മയിലോ
ഒന്നും അയാളുടെ കണ്ണ് എത്തിയില്ല..!! എങ്ങിനെയോ ഒരു വീട് തട്ടിക്കൂട്ടി
ഉണ്ടാക്കി, എന്നു പറഞ്ഞാൽ മതി..!! പണി പൂർത്തിയാക്കി മുതലാളിക്ക് അയാൾ
താക്കോൽ നല്കി.. അപ്പോൾ മുതലാളി ആ താക്കോൽ തിരികെ നല്കിക്കൊണ്ട് പഴഞ്ഞു:-
"ഇത് നിങ്ങൾക്കുളള വിടാണ്. എൻറെ ഒരു എളിയ സമ്മാനം..!!" ഇതുകേട്ട് അയാൾ
ഞെട്ടിപ്പോയി..!! തനിക്കുളള വീടാണ് എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ...
കുറച്ചുകൂടി നന്നായി പണിയാമായിരുന്നു..!! അയാൾ ചിന്തിച്ചു..!!
നമ്മുടെ കാര്യവും ഇങ്ങനെതന്ന...
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*