പണ്ട് സ്കൂളില് 1ആം ക്ളാസ് മുതല് 3ആം ക്ളാസ് വരെ ഞങ്ങള്
ആണ്കുട്ട്യോളുംപെണ്കുട്ട്യോളും ഒരേ ബെഞ്ചില് ഇടകലര്ന്നിരുന്നാ പഠിച്ചത്.
ഡസ്കുകളൊന്നും ആ കാലത്ത് ചെറിയ ക്ളാസുകളില് ഇല്ലായിരുന്നു അന്ന് ബെഞ്ചില്
ഒന്നാമനായി ഇരിക്ക ഏറ്റവും മിടുക്കനായ കുട്ടി ആയിരുന്നു ക്ളാസ് ടീച്ചര്
ചോദ്യം ചോദിച്ച് വരുമ്പോള് രണ്ടാമനും മൂന്നാമനും ഉത്തരം അറിയില്ലെങ്കില്
നാലാമന് അതിനുത്തരം പറഞ്ഞാല് ഒന്നാമന്റെ അടുത്തേക്ക് സ്ഥാനക്കയറ്റം
കിട്ടുമായിരുന്നു ഉത്തരം പറഞ്ഞില്ലെങ്കില് പെണ്കുട്ടികളുടെ
അടുത്തിരുത്തും എന്നൊരു ശിക്ഷാനടപടി പോലും 3ആം ക്ളാസില് ഉണ്ടായിരുന്നു
പെണ്കുട്ടികളുടെ അടുത്തിരിക്കുന്നതിനെ നാണക്കേടായാണ് ആണ്കുട്ടികള്
കണ്ടിരുന്നതും. ഒരു ഭാഗത്ത് ശ്രീകലയും മറുഭാഗത്ത് രജുലയും ആയിപ്പൊയ ഒരു
ദിവസം ന്റെമ്മോ നാണക്കേടിന്റെ പടുകുഴിയിലകപ്പെട്ട അവസ്ഥയായിനും. സ്ലേറ്റ്
മയക്കുന്ന വെള്ളത്തണ്ടും കടം ചോദിക്കുന്ന പെന്സിലുകളും വളപ്പൊട്ടുകളും
മയില്പ്പീലിയുംപരസ്പരം കൈമാറിയും ഇടക്കിടെ ബോര്ഡിനെ കറുപ്പിക്കാന്
ചെമ്പരുത്തിയും മഷിയുമൊക്കെയിട്ടുള്ള കലാപരിപാടിയും ആണ്കുട്ടികളും
പെണ്കുട്ടികളുംഇടകലര്ന്ന് സന്തോഷത്തോടെയാണ് ചെയ്തുവന്നത്
സാഹിത്യസമാജത്തിന് ബെഞ്ച് പിടിച്ചിടാനും തിരികെ ക്ളാസ്
പഴയപടിയ