ഭർത്താവ് വിളികേട്ടു
''ങ്ങും''
ഭാര്യ==നമ്മടെ അലവിക്കാടെ മോനില്ലേ ?ആചെര്‍ക്കന്‍ ഇന്നോട് കൊറേ നേരം
ബര്‍ത്താനം പറഞ്ഞ്
ഭർത്താവ് ''ങ്ങും ''
ഭാര്യ---മക്കള് വിളിച്ചീരുന്നില്ലേ ഓര്‍ക്കൊക്കെ സൊകല്ലേന്നും ചോയിച്
ഭർത്താവ് ''ങ്ങും''
ഭാര്യ----മോള്ടെ കല്ല്യാണം ഇപ്പൊ ഉണ്ടാക്ക്ണണ്ടോന്നും നല്ല
പുയ്യാപ്ലമാരെ കിട്ടുമ്പോ പറഞ്ഞയക്കാംന്നും പറഞ്ഞ്
ഭർത്താവ്''ങ്ങും''
ഭാര്യ ----നല്ല സ്നേഹോള്ളോരു ചെര്‍ക്കന്‍
ഭർത്താവ്---മരിച്ചു പോയ ബാപ്പാന്റീം ഉമ്മാന്റീം ബിസേസം വരേ ചോയിചില്ലേ ?
ഭാര്യ ---ഇല്ല്യാ
ഭർത്താവ് ---എന്നാ ഇനി കാണുമ്പോ അതും ചോയിക്കും
ഭാര്യ ---അതെന്താ ഇങ്ങള് അങ്ങനെ പറയണേ ?
ഭർത്താവ് ''ഓനാ നമ്മളെ സ്ഥാനാര്‍ഥി''
✌💫
( coppy to whatsapp )
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.