ക്യാമ്പില്‍ നേരത്തെ തന്നെ കല്ലേറു കഴിഞ്ഞ് മുടിയെടുത്ത് കുളിയും
മുഷിഞ്ഞ ഇഹ്‌റാം ഡ്ര്സില്‍ നിന്ന് മാറുകയും ചെയ്‌ത് ഹജ്ജിന്റെ പ്രധാന
കർമ്മങ്ങള്‍ കഴിഞ്ഞ സംതൃപ്‌തിയിലാണ് ഞങ്ങള്‍ 'അല്‍ മബ്‌റൂക്ക്
ഗ്രുപ്പിലെത്തിയ ഹാജി മാർ.ഞങ്ങളുടെ തൊട്ടടുത്ത ടെന്റുകളില്‍
മറ്റുഗ്രൂപ്പുകളും അതുപോലെതന്നെ, സാധാരണ അറഫയില്‍നീന്നും
തിരിച്ചെത്തിയാല്‍ മുഴുവന്‍ ആളുകളുമെത്തിയോ; ഹജ്ജിലെ ഏറ്റവും
പ്രയാസകരമെന്നു വിശേഷിപ്പിക്കാവുന്ന അറഫ—മുസ്‌ദലിഫ മിന യാത്ര
എങ്ങിനെയൊക്കെയായിരൂന്നു ഇവയൊക്കെ പരസ്‌പരം ഫോണ്‍ ചെയ്‌തു അനേ്വഷിക്കുന്ന
പതിവുണ്ട്.ആ തിരക്കിലായിരുന്നു ഞാനടക്കമുള്ള ഗ്രൂപ്പ്
ലീഡേർസ്.അപ്പോഴാണ് നാട്ടില്‍ നിന്ന് വിളിയെത്തുന്നത്.ടിവിയില്‍
ഫ്‌ളാഷ് ന്യുസ് കാണുന്നു.മിനയില്‍ തിരക്കില്‍ പെട്ട് അനേകം
പേർമരിച്ചതായി പറയുന്നു.നിങ്ങള്‍ ഒക്കെ എവിടെ ഞങ്ങള്‍ സുരക്ഷിത
സ്‌ഥാനത്താണെന്ന് മറുപടി നല്‍കി കൊണ്ടെയിരുന്നു,ഹാജിമാരുടെ
ബന്ധുക്കളെല്ലാം വിളിക്കുന്നുണ്ടായിരുന്നു.പിന്നീട് ഞാഌം ചെറുപ്പക്കാരായ
ചില ഹാജിമാരും ഈ അപകട സ്‌ഥലം കാണുന്നതിഌ വേണ്ടി പോയി,ഒരിക്കലും ഇതു
പോലൊരു രംഗം കാണാന്‍ ആർക്കും ഗതിവരാതിരിക്കട്ടെ,ഞ