പോസ്റ്റുകള്‍

സെപ്റ്റംബർ 9, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പെണ്കുട്ടികളില്ലാത്ത വീട് ആത്മാവില്ലാത്ത ശരീരങ്ങള് പോലെയാണ്.. വീട്ടില് ഒരു 'മോളൂട്ടി' വേണം.. ആങ്ങളമാരുടെ അനിയത്തിയായി,

ഉമ്മച്ചിയുടെ കുഞ്ഞോളായി, ഉപ്പാന്റെ പൊന്നൂസായി.. അവളുണ്ടെങ്കില് വീട് ഉണര്ന്നിരിക്കും, അകത്തും പുറത്തും പാറി നടക്കും.. അടുക്കളയില് ഉമ്മയ്ക്ക് കൈത്താങ്ങാവും.. മുല്ലയും തുളസിയും പത്തുമണിപ്പൂക്കളും നട്ടു നനക്കാന് ഒരു കുഞ്ഞിപ്പെങ്ങള് തന്നെ വേണം.. നിന്റെ സഹോദരന് ഒരു പെണ്കുഞ്ഞ് പിറന്നാള് അവനെന്റെ സലാം പറയണമെന്ന് പുണ്ണ്യനബി(സ) പഠിപ്പിച്ചു.. മാതാപിതാക്കള്ക്ക് സാന്ത്വനമേകുന്നതണല്മരങ്ങളാണ് ഓരോ പെണ്കിടാവും.. അവശത അനുഭവിക്കുന്ന നേരത്ത് അരികിലാദ്യമെത്തുന്നതും മാതാപിതാക്കളുടെവേര്പാടില് മഴയായ് പെയ്തിറങ്ങുന്നതും മോളുടെ മിഴി നീരായിരിക്കും.. മഹര് മാലയില് കോര്ത്ത് മറ്റൊരാളുടെ കൈകളിലേക്ക് ഏല്പ്പിച്ചു കൊടുത്താലും, വേറൊരു വീട്ടിലേക്ക് പറിച്ചു നട്ടാലും ആഴ്ന്നിറങ്ങിയ ആല്വേരുപോലെ അദൃശ്യമായൊരു സാന്നിദ്ധ്യമായിഅവള് നിന്നരികിലുണ്ടാവും... പരിധിയില്ലാത്ത പ്രതീക്ഷയോടെ പോറ്റി വളര്ത്തിയ ആണ്മക്കള് ജീവിതത്തിന്റെ പച്ചപ്പുതേടി അകലങ്ങളിലേക്ക് ചേക്കേറുമ്പോഴും'മകള്' ഒരു നിഴല് സ്പര്ശമായി അനുഭവപ്പെടും.. ഉമ്മയ്ക്ക് വയ്യെന്ന് കേട്ടപ്പോള് വീട്ടിലാദ്യമെയെത്തിയത് മൂത്തപെങ്ങളാണ്.. കുളിമുറിയില് കാലുതെന്നി വീണ

അപരിചിതമായ് വന്ന ഒരു ഫോണ് കോളിലൂടെ ആണ് അവൾ അവനെ പരിചയപ്പെട്ടത്..പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള വിളി പതിവ് പോലെ റോങ് നമ്പർ എന്ന് പറഞ്ഞു കാൾ വെച്ചെങ്കിലും വീണ്ടും കാളുകൾ വന്നു കൊണ്ടിരുന്നു

ആദ്യം കുറെ ചീത്ത പറഞ്ഞു എങ്കിലും എല്ലാം കേട്ടിട്ടും വിനീതമായ് ഒന്നും മിണ്ടാതെ നമ്പർ മാറി പോയ് അവന്റെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് അൽപം സീരിയസ് ആണ് അത്യവശൃമായ് ബ്ലഡ് വേണം അതിനായ് ധൃതിയിൽ ആരെയോ വിളിച്ചപ്പോൾ മാറി പോയതാണെന്നും സങ്കടത്തോടെ ഉള്ള അവന്റെ മറുപടി അവൾക്കും അല്പം വിഷമമായ് അത് കൊണ്ട് തന്നെ ഒരു സോറി പറഞ്ഞു പെട്ടന്ന് കാൾവെച്ചു. രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അതെ നമ്പറിൽ നിന്നും കാൾ വന്നു ആദ്യം മടിച്ചെങ്കിലും അവൾ ഫോണ് എടുത്തു ..ഹലോ ഞാൻ ബുദ്ധിമുട്ടിച്ചെ ങ്കിൽ ക്ഷമിക്കണം എന്നെ ഓർക്കുന്നുണ്ടോ രണ്ടു ദിവസം മുൻപ് ഞാൻ വിളിച്ചിരുന്നു ..ഒന്ന് മൂളിയതല്ലാതെ അവൾ ഒന്നും മറുപടി പറഞ്ഞില്ല ..അവൻ തുടർന്നു എന്റെ അമ്മയ്ക്ക് സുഖമായ് നാളെ ഹോസ്പിറ്റൽ വിടും..എന്തോ ഇയാളോട് ഒന്ന് പറയണം എന്ന് തോന്നി അതാ വിളിച്ചേ ഇനി വിളിക്കില്ല കേട്ടോ മറുപടിക്ക് കാത്തു നിൽക്കാണ്ട് മറുപുറത്ത് കാൾ കട്ട് ആയ ശബ്ദം അവൾ കേട്ടു... സംസാരത്തിലെ മാന്യത അതാവണം പിറ്റേന്ന് രാവിലെ വന്ന ഗുഡ് മോർണിംഗ് മെസ്സെജിനു അവൾ മറുപടി തിരിച്ചു അയച്ചത് ..ദിവസങ്ങൾ കഴിയുംതോറും മെസ്സേജിൽ നിന്നും കാളുകളിലേക്കും സോഷ്യൽ നെറ്റ് വർക്ക്കളിലേക്കും അവരുട

today news

കൂടുതൽ‍ കാണിക്കുക