പോസ്റ്റുകള്‍

ഓഗസ്റ്റ് 31, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
വലിയോറ പരപ്പില്പാറയിലെ വലിയമൂച്ചിക്കല് അബ്ദുറഹിമാന്റെ മകന് ശുഹൈബ്(23)ന്റെ മൃതദേഹമാണ് തേനിയിലെ വാടക കോട്ടേഴ്‌സില് കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ശുഹൈബിനെ കാണാതായത്. ഇതെ ദിവസം വേങ്ങര നെടുമ്പറമ്പില് നിന്ന് യുവതിയെയും കുഞ്ഞിനെയും കാണാതായിരുന്നു. യുവതി ശുഹൈബിനൊപ്പം പോയതാണെന്നാരോപിച്ച് യുവതിയുടെ ഭര്ത്താവ് പോലിസില് പരാതി നല്കിയിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം തേനിയിലെ വാടക കോട്ടേഴ്‌സില് നിന്ന് കണ്ടെത്തിയത്. നെടുമ്പറമ്പില് നിന്നു കാണാതായ യുവതി തേനി പോലിസിന്റെ കസ്റ്റഡിയുള്ളതായും സൂചനയുണ്ട്. ശുഹൈബിന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കള് പോലിസിനൊപ്പം തേനിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതെ സമയം, യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്ട്ടം നടത്തി തേനിയില് മറവ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇതോടെ യുവാവിന്റെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയേറിയിരിക്കുകയാണ്. പാത്തുമ്മയാണ് ശുഹൈബിന്റെ മാതാവ്. സഹോദരങ്ങള്: ശരീഫ്, ശിഹാബ്, നൗഷാദ്, സക്കീന, നസീമ. Coppy to media next news

today news

കൂടുതൽ‍ കാണിക്കുക