📢📢📢📢📢📢📢📢📢📢📢📢📢 ഈദുൽ ഫിത്തർ എന്നത് ഒരു മാസത്തെ കഠിനമായ വൃതാനുഷ്ഠാനത്തിന് വിരാമമിട്ട് ലോകം മുഴുവൻ ആഘോഷിക്കുന്ന നന്മയുടെയും കാരുണ്യത്തിെൻറയും ത്യാഗത്തിെൻറയും സഹവർത്തിത്വത്തിെൻറയും ദിവസമാണ്... ഇതൊരു സ്വയം സമർപ്പണമാണ്..... ആയതിനാൽ മോട്ടോർ സൈക്കിൾ റാലി, 2 പേരിൽ കൂടുതൽ കയറ്റിയുള്ള യാത്ര , സൈലൻസറിൽ ദ്വാരം കൂട്ടി വലിയ ശബ്ദമുണ്ടാക്കുക, അമിത വേഗതയിലും ലൈസൻസ് ഇല്ലാതെയും വാഹനം ഓടിക്കുക എന്നിവ ചെയ്യാൻ പാടില്ലാത്തതും അപകടം ക്ഷണിച്ച് വരുത്തുന്നതും കുറ്റകരമായതുമാണ്. എല്ലാ വിശ്വാസികളും ഇത്തരം കാരൃങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും, ശ്രദ്ധയിൽപെട്ടാൽ അവരെ അതിൽ നിന്നും പിന്തിരിപ്പിക്കേണ്ടതുമാണ്.. ഈ പെരുന്നാൾ ദിനം നമുക്ക് ഒത്തൊരുമിച്ച് സ്നേഹത്തോടെ, യാതൊരു അപകടവുമില്ലാതെ, സമാധാനപരമായി ആഘോഷിക്കാം... ഏവർക്കും ജനമൈത്രി പോലീസിെൻറ പെരുന്നാൾ ആശംസകൾ ......(copy ) 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.