പിന്നെ തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷം പ്രാർത്ഥാന നിരക്കമായ റമദാൻ മാസം പെട്ടന്ന് കടന്നു പോയി നോമ്പുക്കാരൻ നേടിയെടുത്ത നന്മയുടെ ഉണർവിൻ്റെ ഒരു പുലരി പിറവിയെടുക്കുന്നു അത്തറിൻ്റെ സുഗന്ധവും കൈകളിൽ മൈലാഞ്ചി ചോപ്പും മനസ്സിൽ സന്തോഷത്തിൻ്റെ അലയോടിയും; ഈദ് ഗാഹിലേക്കും പള്ളിയിലേക്കും പുറപ്പെടുമ്പോൾ ഉള്ളിൽ മുഴങ്ങേണ്ടത് തക്ബീർ ധ്വനികളാണ് ....... തക്ബീർ ധ്വനികൾക്കായ് നമുക്ക് കാതോർക്കാം, ആർഭാടമില്ലാത്ത ആഘോഷം എന്താണെന്ന് സഹോദരങ്ങൾക്ക് കാണിച്ച് കൊടുക്കാം. മാനത്ത് ശവ്വാലിൻ പൊൻ പിറ. വിശ്വാസികളുടെ മനസ്സിൽ ആഹ്ലാദത്തിൻ്റെ പെരുന്നാൾ നിലാവ് .ഏവർക്കും സ്നേഹത്തിൻ്റെ സന്തോഷത്തിൻ്റെ ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ