പോസ്റ്റുകള്‍

ജൂൺ 16, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

"നമ്മുടെ ദേശീയപതാകയ്ക്ക് എത്ര വർണ്ണങ്ങളുണ്ട്....." ???? മീനാക്ഷി ടീച്ചറുടെ ഈണത്തിലുളള ചോദ്യം!

ചോതിച്ച് തീരുംമുമ്പേ ഞങ്ങളുടെ ക്ലാസ് ഒന്നടങ്കം പാടി.. '' മൂൂൂൂന്ന്..." ആ 'മൂന്ന്' സ്കൂൾ മുഴുവൻ അലയടിച്ചു...; അതങ്ങനെയാണ്, അറിയാവുന്ന ഉത്തരമാണെങ്കിൽ കുറച്ചാവേശം കൂടിപ്പോവും.. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല , വല്ലപ്പോഴും മാത്രമേ ഇങ്ങനെ അറിയുന്ന ചോദ്യങ്ങൾ കിട്ടാറുളളൂ !! "ഞാൻ ചോതിക്കുന്നവര് മാത്രം പണഞ്ഞാ മതി ; എല്ലാരും കിടന്ന് കാറണ്ട !! " ആളിക്കത്തിയ ഞങ്ങളുടെ ആവേശത്തിലേക്ക് ടീച്ചർ വെളളം കോരിയൊഴിച്ചു ; ക്ലാസ് മൊത്തം കരിഞ്ഞ മണം ! എല്ലാരും മിണ്ടാതെ ഇരിക്കുന്നു ; ടീച്ചർ എന്ടെ അരികിലേക്ക് വന്ന് , എന്നെ നോക്കി നിന്നു.. കണ്ണട അൽപം താഴോട്ടാക്കി കണ്ണ് അതിന് മുകളിലൂടെ പുറത്തേക്കിട്ടാണ് നോട്ടം., "ഇങ്ങനെ കഷ്ടപ്പെടണോ ; കണ്ണട അഴിച്ച് വെച്ചാപ്പോരേ ..." എന്ന് ഞാനൊരുപാട് തവണ ചിന്തിച്ചിട്ടുണ്ട് !! 'ടീച്ചർ വന്ന കാര്യം പറ 'എന്ന മട്ടിൽ ഞാൻ ടീച്ചറെയും നോക്കി !! തൊലി പോക്കി വെളുപ്പിച്ച് മിനുസപ്പെടുത്തിയ ചെമ്പരത്തിച്ചെടിയുടെ കൊളളി എന്ടെ മൂക്കിന് നേരെ ചൂണ്ടി ടീച്ചർ ചോതിച്ചു 'ആ മൂന്ന് വർണ്ണങ്ങൾ ഏതൊക്കെയാടാ ...?' "ങ്ങേ !" "

today news

കൂടുതൽ‍ കാണിക്കുക