story writer = USMAN iringattiri
അവളെ നിങ്ങള് ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
എത്ര വട്ടം അവളുടെ മുടിയിഴകളില് തലോടാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്ക്കാറുണ്ട് ?
അവളുടെ കൈകളില് എത്ര വട്ടം സ്നേഹപൂര്വ്വം പിടിച്ചു ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട് ?
ചോദ്യങ്ങള് കേട്ട് ഞെട്ടേണ്ട !!
ഇത് ഞാന് നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല
ഇന്ന് ജുമുഅ ഖുതുബ യില് ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള് ആണ് !!
ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്ക്കായി നിങ്ങള് അവളെ വിളിക്കുന്നു
അതെവിടെ
ഇതെവിടെ
അത് ഇങ്ങോട്ട് കൊണ്ടുവാ
അത് താ ഇത് താ
നീ എവിടെ പോയി ഇരിക്കുന്നു
ഒന്ന് വേഗം വാ
തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട് കല്പ്പിക്കുന്നത്
എന്തൊക്കെ പറഞ്ഞാണ് നീ അവളോട് കയര്ക്കുന്നത്
എന്തിനൊക്കെയാണ് നീ അവളോട് ചൂടാവുന്നത് ?
എന്നിട്ടോ ?
നീ അവള്ക്കു എന്തെങ്കിലും അങ്ങോട്ട് കൊടുക്കാറുണ്ടോ ?
അവളെ ഏതെങ്കിലും വീട്ടു കാര്യത്തില് സഹായിക്കാറുണ്ടോ ?
അവളെ എന്തെങ്കിലും കാര്യത്തില് അഭിനന്ദി ക്കാറുണ്ടോ ?
യാ ഫാത്തിമാ
യാ ഹുര്മാ
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?