പക്ഷെ സമയം ഒരുപാടു വൈകിയിരുന്നു..
ഇനി ഒരു ഓട്ടോ വരുന്നതുവരെ കാത്തുനില്ക്കണം.. ആരോ തന്നെ പിന്തുടരുന്നതായി
അവള്ക്കു തോന്നി.. തിരിഞ്ഞു നോക്കിയപ്പോള് അവള് പേടിച്ചു,അവന് ചിരിച്ചു..
അവളുടെ സഹപ്രവര്ത്തകനായിരുന്നു അത്..
"നിന്നെ തനിച്ചു വിടാന് മനസ്സു വന്നില്ല,ഞാനും കൂടെ നില്ക്കാം ഒരു ഓട്ടോ
വരുന്നതു വരെ,നീ എന്റെ ഉത്തരവാദിത്ത്വമാണ്.."
പത്തു നിമിഷത്തെ കാത്തുനില്പ്പിനു ശേഷം ഓട്ടോ വന്നു..അതില്
യാത്രക്കാരില്ലായിരുന്നു..
അത് അവസാനത്തെ ഓട്ടോ ആയിരിക്കാം..
സുഖകരമല്ലാത്ത രീതിയില് അവള് ഡ്രൈവറെ നോക്കി
"ഭയപ്പെടണ്ട പെങളേ,നിങളെ സുരക്ഷിതമായി വീട്ടില് എത്തിക്കുന്നത് എന്റെ
ഉത്തരവാദിത്ത്വമാണ്.." ഡ്രൈവര് പറഞ്ഞു
അവള് കയറി
ഇരുട്ടു മൂടിയ വഴിയിലൂടെ 5 മിനിറ്റിലധികം നടക്കണം.. അവള്ക്ക് വീട്ടിലെത്താന്..
അവള് ഇറങി..
പുകവലിച്ചുകൊണ്ട് അവിടെ നിന്നിരുന്ന മധ്യവയസ്കന് അവളെ നോക്കി..
അവളുടെ അയല്ക്കാരനായിരുന്നു അത്..
സിഗരറ്റ് വലിച്ചെറിഞ്ഞ് അയാള് അവളുടെ അടുത്തേക്ക് നടന്നു..
"പേടിക്കേണ്ട മോളേ,ഞാനും വരാം വീടു വരെ,
നീയെനിക്കെന്റെ സ്വന്തം മകളെപ്പോലെയാണ്,നീയെന്റെ ഉത്തരവാദിത്ത്വമാണ്.."
അയാള