പോസ്റ്റുകള്‍

ഫെബ്രുവരി 27, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

enthinaanu kaliyaanam kayikkunnathu ?

എന്തിനാണ് കല്യാണം കഴിക്കുന്നത്? പണ്ടത്തെ എന്റെ ഒടുക്കത്തെ സംശയം ആയിരുന്നു എന്തിനാണ് എല്ലാരും കല്യാണം കഴിക്കുന്നതെന്ന്. എത്ര ആലോചിച്ചിട്ടും പിടി കിട്ടീല. വീട്ടില് ചോദിക്കാനും പറ്റില്ല. അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ള നാട്ടിലെ കാദർ ഇക്കയോട് ചോദിച്ചു. കാദര്ഇക്ക ഒരു കഥയിലൂടെ കാര്യം വിശദീകരിച്ചു തന്നു. കഥഇതാണ്. കുറെ ഉറുമ്പുകള് ഒരു ദിവസം ഒരു പറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു.. അപ്പോള് അവര് ഒരു പ്ലാവില് നല്ല പഴുത്ത ചക്ക കണ്ടു. എല്ലാര്ക്കും ആഗ്രഹം തോന്നി ആ ചക്ക തിന്നാന്. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു നിങ്ങളൊക്കെ ഇവിടെ നില്ക്ക് ഞാന് പോയി നോക്കീട്ടു വരാം. ചക്ക നല്ലതാണെങ്കില് ഞാന് വന്നു പറയാം എന്ന്. ബാക്കി എല്ലാ ഉറുമ്പുകളും അത് സമ്മതിച്ചു. അങ്ങിനെ ആദ്യത്തെ ഉറുമ്പ് മരം കേറി ചക്ക പരിശോധിക്കാന് പോയി. കുറെ കഴിഞ്ഞിട്ടും ആ ഉറുമ്പ് മടങ്ങി വന്നില്ല. അപ്പോള് രണ്ടാമത്തെ ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു "അവന് നമുക്ക് തരാതെ ചക്ക മുഴുവന് തിന്നേണ്ട പരിപാടിയാ, ഞാന് പോയി നോക്കീട്ടു വരാം" അങ്ങിനെ രണ്ടാമത്തെ ഉറുമ്പും ചക്ക പരിശോധിക്കാന് പോ