വലി യോറ: പരപ്പിൽ പാറയി ലെ സൗഹൃദ കൂട്ടായ്മ "ഞങ്ങൾ പാറമ്മക്കാർ" സാംസകാരിക വേദിയു ടെ അഞ്ചാം വാർഷിക ത്തോട് അനുബന്ധിച്ച് ഗാന മേളയും സാംസകാരിക സ മ്മേളനവും സംഘടിപ്പിക്കുന്നു. 28-2-2015(ശനി) വൈകിട്ട് 7 മണിക്ക് നടക്കുന്ന സാംസ്കാരിക സ മ്മേളനത്തിൽ വലി യോറ വി.പി,കർശകശ്രീ എം പി ബാവ,ഇരുപത്തി മൂന്ന് വർഷം പരപ്പിൽ പാറയിൽ സേവനത്തിലുള്ള ടെയിലർ ദാസൻ എന്നിവ രെ ആദരിക്കുന്ന ചടങ്ങിൽ സാമൂഹിക സാംസാരിക രാഷ്ട്രീയ രംഗ ത്തെ പ്രമുഖർ പ ങ്കെടുക്കും.തുടർന്ന് സൂരജ് ഓർക്കസ്ട്ര കാലികറ്റ് നയിക്കുന്ന സംഗീത സന്ധ്യ യും ഉണ്ടായിരുക്കുന്നതാ ണെന്ന് സംഘാടകർ അറിയിച്ചു.
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ