സൌഹ്യദം ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റ്റെ നീരുറവയാണ്. അത് കൊടുക്കാനും പകരാനും കഴിയുക എന്നത് ജീവിത സൌഭാഗ്യവും എല്ലാവരേയും സ്നേഹിക്കുക .. മനസ്സുതുറന്ന് എടപഴകുക ഈ കൂട്ടത്തിലൂടെ സുഹ്യത്തിന് ഒത്തിരി നല്ല കൂട്ടുകാരെ ലഭിക്കട്ടേ എന്നു ആശംസിക്കുന്നു സൌഹ്യദത്തിന്റ്റെ ഈ തണല് മരത്തില് ഇനിയും ഒട്ടേറെ ഇലകള് തളിര്ക്കുകയും കായ്ക്കുകയും ചെയ്യട്ടെ,സ്നേഹിക്കാന് മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത് .പരിചയപ്പെടുന്നവരുടെ മനസ്സില് വിനയം കൊണ്ട് ഇതിഹാസം തീര്ക്കുന്ന നല്ല സുഹൃത്തായി...... നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി..... ഞാന് എപ്പോഴും നിങ്ങളുടെ കൂടെ........... സസ്നേഹം നിങലുടെ പ്രിയതോഴന്മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്... ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള് താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്... അനുഭവങള് തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുട...
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.