വലിയോറ പരപ്പില്പാറയിലെ വലിയമൂച്ചിക്കല് അബ്ദുറഹിമാന്റെ മകന് ശുഹൈബ്(23)ന്റെ മൃതദേഹമാണ് തേനിയിലെ വാടക കോട്ടേഴ്‌സില് കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ശുഹൈബിനെ കാണാതായത്. ഇതെ ദിവസം വേങ്ങര നെടുമ്പറമ്പില് നിന്ന് യുവതിയെയും കുഞ്ഞിനെയും കാണാതായിരുന്നു. യുവതി ശുഹൈബിനൊപ്പം പോയതാണെന്നാരോപിച്ച് യുവതിയുടെ ഭര്ത്താവ് പോലിസില് പരാതി നല്കിയിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം തേനിയിലെ വാടക കോട്ടേഴ്‌സില് നിന്ന് കണ്ടെത്തിയത്. നെടുമ്പറമ്പില് നിന്നു കാണാതായ യുവതി തേനി പോലിസിന്റെ കസ്റ്റഡിയുള്ളതായും സൂചനയുണ്ട്. ശുഹൈബിന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കള് പോലിസിനൊപ്പം തേനിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതെ സമയം, യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്ട്ടം നടത്തി തേനിയില് മറവ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇതോടെ യുവാവിന്റെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയേറിയിരിക്കുകയാണ്. പാത്തുമ്മയാണ് ശുഹൈബിന്റെ മാതാവ്. സഹോദരങ്ങള്: ശരീഫ്, ശിഹാബ്, നൗഷാദ്, സക്കീന, നസീമ. Coppy to media next news
വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video