ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാളെ ആഗസ്ത് ഒന്ന് മഹാനായ മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേർപാടിൽ ആറ് വര്‍ഷം തികയുകയാണ്....

മത സൗഹാർദ്ദത്തോടൊപ്പം മനുഷ്യ സ്നേഹവും മറ്റു ജീവികളൊടുളള കാരുണ്യവും നമുക്ക് പഠിപ്പിച്ചു തന്നു..രാഷ്ട്രീയത്തോടൊപ്പം മത സംഘടനയിൽ നേതൃത്വം അലങ്കരിച്ചു....അല്ലാഹു മഹാനവർകളുടെ ദറജ വർദ്ധിപ്പിക്കട്ടെ....ആമീന്‍. .. Coppyed

ഡയാലിസിസ് സെന്റെർ 08/08/2015 ശനി ഉച്ചക്ക് 3 മണിക്ക് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നാടിനു സമർപിക്കുന്നു

ഒഴിയാ വേദനകൾ കൂട് കൂട്ടിയിരിക്കുന്ന മനസ്സുകൾക്ക് മുമ്പിൽ, വേദനയുടെ, സങ്കടങ്ങളുടെ നാൽക്കവലയിൽ തനിചായവർക്ക് വേണ്ടി ഒരു തിരി വെട്ടം വിതറി കൊണ്ട് കാരുണ്യത്തിനു ഒരു വേങ്ങര മോഡൽ സൃഷ്ടിച്ചു കൊണ്ട് വിപ്ലവം തീർക്കുന്ന അലിവ് ചാരിറ്റി സെല്ലിന്റെ പുതിയ സംരംഭം... അൽ -അബീർ മെഡിക്കൽ ഗ്രൂപ്പ് സ്പോണ്‍സർ ചെയ്ത അത്യാധുനിക സൌകര്യങ്ങളോട് കൂടിയ ഡയാലിസിസ് സെന്റെർ 08/08/2015 ശനി ഉച്ചക്ക് 3 മണിക്ക് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നാടിനു സമർപിക്കുന്നു. കാരുണ്യം പൂമുഖവാതിൽ തുറക്കുന്ന വേളയിൽ നിങ്ങളും ഉണ്ടാവുമല്ലോ,.

യൂത്ത് ലീഗ് കൺവെൻഷൻ

മാന്യരെ , പരപ്പിൽ പാറ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഒരു പ്രവർത്തക കൺവെൻഷൻ ഇന്ന് (27 - 07-2015, തിങ്കൾ) രാത്രി 7 മണിക്ക് പരപ്പിൽ പാറയിലെ ബാഫഖി തങ്ങൾ സ്മാരക സൗധത്തിൽ( ലീഗ് ഓഫീസിൽ) വെച്ച് ചേരുന്നതാണ് മുഴുവൻ പ്രവർത്തകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു എന്ന് സെക്രട്ടറി

നിങ്ങളാണ് ഈ നാടിന്റെ കരുത്ത്

നാടിന്റെ മൂല്യങ്ങളും സാമാധാനാന്തരീക്ഷവും നില നിൽക്കാനും അവ തിരിച്ചു പിടിക്കാനും ആഗ്രഹമുള്ള വലിയോരു വിഭാഗം ജനങ്ങള് പാറമ്മലും പരിസരത്തുമായുണ്ട് . എന്നാല് ചില ആളകളുടെ സ്വാർത്ഥ ചിന്തകളാണ് നാട്ടിലുണ്ടാകുന്ന ഇത്തരം കുഴപ്പ ങ്ങൾക്കു കാരണം . ഒരു മത സ്ഥാപനത്തിന് തുടക്കം കുറിക്കുക എന്നു പറയുമ്പോള് , ആ നാടിന്റെ സംസ്കാരിക പുരോഗതിയെയാണ് സൂചിപ്പിക്കുന്നത് ! എന്നാല് മത പഠനമോ സംസ്കാരിക നിലവാരമോ ഇല്ലാത്ത ആളുകളാണ് ഇത്തരം സ്ഥാപനങ്ങളുടെയും നംഘടനകളുടെയും തലപ്പത്തു വരുന്നതെങ്കിൽ നിസ്സാരമായ വാക്കു ത ർക്കം പോലും പരിഹരിക്കാന് ഇത്തരക്കാർക്കാവില്ല . ഇതൊക്കെ ആളി കത്തിക്കാനും പാതിരാവിൻെറ മറവില് തന്ത്രങ്ങള് മെനയാനും അതിലൂടെ സംഘടനകളുടെ വളര്ച്ചയുമാണ് ലക്ഷ്യം വെയ്ക്കുന്നത് ! ഇതൊക്കെ തിരിച്ചറിയാനും വകതിരിവോടെ കാര്യങ്ങള് മനസ്സിലാക്കാനും പുതു തലമുറ യെങ്കിലും മനസ്സു വെക്കേണ്ടതുണ്ട് ! സമസ്ഥയിലുണ്ടായ പിള ർപ്പിനു ശേഷം ഇത്തരത്തിലുള്ള സംഘർഷങ്ങൾ ചിനക്കലും മനാട്ടിയിലും മൊതുലമാടുമൊക്കെ നടന്നിരുന്നു ! ഇരു വിഭാഗത്തിനും കോടതിയും,, വരാന്തയുമായി വമ്പിച്ച സാമ്പത്തിക നഷ്ടമുണ്ടായി എന്നതൊഴിച്ചാൽ ഇരു വിഭാഗവും എന്തു നേടി യെന്നത് വട്ട പൂജ്യ

എൻറെ പ്രിയ സുഹൃത്ത്‌ KK .ഇസ്മായിൽ വലിയോറ .വലിയോറയെ കുറിച്ച് രചിച്ച മനോഹരമായ ഗാനം.ഒരിക്കൽ കൂടി പോസ്റ്റിടുന്നു .( വലിയോറക്കാരുൾപ്പെടെ കാണാത്ത എല്ലാവർക്കും വേണ്ടി)

എൻറെ പ്രിയ സുഹൃത്ത്‌ KK .ഇസ്മായിൽ വലിയോറ .വലിയോറയെ കുറിച്ച് രചിച്ച മനോഹരമായ ഗാനം.ഒരിക്കൽ കൂടി പോസ്റ്റിടുന്നു .( വലിയോറക്കാരുൾപ്പെടെ കാണാത്ത എല്ലാവർക്കും വേണ്ടി) മത സൗഹാർദ്ദത്തിനും , നാട്ടുകാരുടെ നന്മക്ക്‌ ഒത്തൊരുമിക്കു വാനും വരികൾക്കിടയിൽ അദ്ദേഹം ഇടം കണ്ടെത്തിയത് പ്രത്യേകം ശ്രദ്ധേയമാണ്. അതിന് അദ്ദേ ഹത്തെ മുക്ത കണ്ഠം പ്രശംസിക്കുന്നു .ഈദ് ആശംസകളോടെ . Posted by Aboohaji Anchukandan on Sunday, July 19, 2015

നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഈ പുഴ ഇങ്ങ്‌നെ ഇനി അൽപകാലം മാത്രം

പിന്നെ വെള്ളമെല്ലാം വറ്റി അവിടേയും ഇവിടെയും അൽപം വെള്ളം മാത്രമായി.. മനുഷ്യൻ മണ ലെടുത്ത്ം, പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ്ം,വികൃതമാക്കപ്പെട്ട്‌ അങ്ങനെ

നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഈ പുഴ ഇങ്ങ്‌നെ ഇനി അൽപകാലം മാത്രം

.. പിന്നെ വെള്ളമെല്ലാം വറ്റി അവിടേയും ഇവിടെയും അൽപം വെള്ളം മാത്രമായി.. മനുഷ്യൻ മണ ലെടുത്ത്ം, പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ്ം,വികൃതമാക്കപ്പെട്ട്‌ അങ്ങനെ...

പോലീസ് അറിയിപ്പ്

📢📢📢📢📢📢📢📢📢📢📢📢📢 ഈദുൽ ഫിത്തർ എന്നത് ഒരു മാസത്തെ കഠിനമായ വൃതാനുഷ്ഠാനത്തിന് വിരാമമിട്ട് ലോകം മുഴുവൻ ആഘോഷിക്കുന്ന നന്മയുടെയും കാരുണ്യത്തിെൻറയും ത്യാഗത്തിെൻറയും സഹവർത്തിത്വത്തിെൻറയും ദിവസമാണ്... ഇതൊരു സ്വയം സമർപ്പണമാണ്..... ആയതിനാൽ മോട്ടോർ സൈക്കിൾ റാലി, 2 പേരിൽ കൂടുതൽ കയറ്റിയുള്ള യാത്ര , സൈലൻസറിൽ ദ്വാരം കൂട്ടി വലിയ ശബ്ദമുണ്ടാക്കുക, അമിത വേഗതയിലും ലൈസൻസ് ഇല്ലാതെയും വാഹനം ഓടിക്കുക എന്നിവ ചെയ്യാൻ പാടില്ലാത്തതും അപകടം ക്ഷണിച്ച് വരുത്തുന്നതും കുറ്റകരമായതുമാണ്. എല്ലാ വിശ്വാസികളും ഇത്തരം കാരൃങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും, ശ്രദ്ധയിൽപെട്ടാൽ അവരെ അതിൽ നിന്നും പിന്തിരിപ്പിക്കേണ്ടതുമാണ്.. ഈ പെരുന്നാൾ ദിനം നമുക്ക് ഒത്തൊരുമിച്ച് സ്നേഹത്തോടെ, യാതൊരു അപകടവുമില്ലാതെ, സമാധാനപരമായി ആഘോഷിക്കാം... ഏവർക്കും ജനമൈത്രി പോലീസിെൻറ പെരുന്നാൾ ആശംസകൾ ......(copy ) 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ആത്മ സംസ്കരണത്തിൻ്റെ മാസം വിട പറയുന്ന വേദനയിൽ ഇരിക്കുബോൾ തന്നെ മാനത്ത് ശവ്വാലമ്പിളി ചിരിതൂകി നിൽക്കുന്നുണ്ടാവും.

പിന്നെ തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷം പ്രാർത്ഥാന നിരക്കമായ റമദാൻ മാസം പെട്ടന്ന് കടന്നു പോയി നോമ്പുക്കാരൻ നേടിയെടുത്ത നന്മയുടെ ഉണർവിൻ്റെ ഒരു പുലരി പിറവിയെടുക്കുന്നു അത്തറിൻ്റെ സുഗന്ധവും കൈകളിൽ മൈലാഞ്ചി ചോപ്പും മനസ്സിൽ സന്തോഷത്തിൻ്റെ അലയോടിയും; ഈദ് ഗാഹിലേക്കും പള്ളിയിലേക്കും പുറപ്പെടുമ്പോൾ ഉള്ളിൽ മുഴങ്ങേണ്ടത് തക്ബീർ ധ്വനികളാണ് ....... തക്ബീർ ധ്വനികൾക്കായ് നമുക്ക് കാതോർക്കാം, ആർഭാടമില്ലാത്ത ആഘോഷം എന്താണെന്ന് സഹോദരങ്ങൾക്ക് കാണിച്ച് കൊടുക്കാം. മാനത്ത് ശവ്വാലിൻ പൊൻ പിറ. വിശ്വാസികളുടെ മനസ്സിൽ ആഹ്ലാദത്തിൻ്റെ പെരുന്നാൾ നിലാവ് .ഏവർക്കും സ്നേഹത്തിൻ്റെ സന്തോഷത്തിൻ്റെ ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ

വിക്കി മീഡിയയുടെ ഈ വര്ഷത്തെ, വിക്കി മാനിയ കോണ്ഫറണ്സ് മെക്സിക്കോ നഗരത്തില്

വിക്കി മീഡിയയുടെ ഈ വര്ഷത്തെ, ''വിക്കി മാനിയ കോണ്ഫറണ്സ്'' മെക്സിക്കോ നഗരത്തില് വച്ച് ജൂലൈ 15 മുതല് 19 വരെ നടക്കുവാന് പോകുന്നു. മലയാളം വിക്കിസമൂഹത്തെ പ്രതിനിധീകരിച്ച് ഇത്തവണ Viswa Prabha, Netha Hussain, Manoj Karingamadathil, Santhosh Thottingal പങ്കെടുക്കുന്നുണ്ട് Wikimania 2015 logo copy to wikipedia

മദ്‌റസാ പൊതുപരീക്ഷാ ഫലം:

മദ്‌റസാ പൊതുപരീക്ഷാ ഫലം: അഞ്ചാം ക്ലാസ്സില്‍ 1⃣കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് റെയിഞ്ചില്‍ കരയത്തുംചാല്‍ നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ആഇശത്തുല്‍ റിന്‍ശ.പി (D/o അബ്ദുല്‍ റശീദ്) ഒന്നാം റാങ്കും, 2⃣മലപ്പുറം ജില്ലയിലെ വേങ്ങര റെയിഞ്ചില്‍ വലിയോറ അടക്കാപുര അല്‍ മദ്‌റസത്തുസ്സുന്നിയ്യയിലെ മുഹമ്മദ് ബിശര്‍ .വി (S/o അബ്ബാസ്) രണ്ടാം റാങ്കും,🌹🌹🌹🌹 3⃣മലപ്പുറം ജില്ലയിലെ മോങ്ങം റെയിഞ്ചില്‍ കളത്തിപ്പറമ്പ് ദാറുല്‍ ഉലും സുന്നി മദ്‌റസയിലെ ഫവാസ്.സി (S/o അബൂബക്കര്‍) മൂന്നാം റാങ്കും നേടി.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm