വലിയോറ :അടക്കപുര A M U P സ്ക്കൂളിനു അടുത്തുള്ള കടകളില് ഇന്ന് വഴുകുംനേരം 4.30 നു ആയിരുന്നു പരിശോധന .പരിശോധനയില് ഒരു കടക്പിഴ ചുമത്തി . സ്കൂളുകളുടെ 100 മിറർ ചുറ്റളവില് സിഗരറ്റ് വില്പന കുറ്റകരം ആണ് എന്നിരിക്കെ അടക്കപുരയിലെ പലകടകളിലും വില്പന നടത്തുന്നു എന്ന് പൊതുവേ പരാതി ഉയര്ന്നിരിന്നു
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.