മുതലമാട്നിന്നും വെങ്ങരയിലെക് സാധനങ്ങളുമായി പോകുകയായിരുന്ന കൊട്ടവണ്ടി പടിക്കപറയിലെ വളവിലെ മതിലിൽഇടിച്ചു എതിർ ഭാകതിലുടെ വരുകയായിരുന്ന സ്കൂള്ബസിമെലെകു മറിയുകയായിരുന്നു . അപകടത്തില് ഒരാള്ക് പരുകെറ്റു.വയുകും നേരം 5.pm നു ആയിരുന്നു അപകടം. അപകടം കാരണം കുറെ സമയം റോഡ് ബ്ലോക്ക് ആയതിനാൽ പലസ്ഥലത്ത് നിന്നും സ്കൂള് കയിഞ്ഞു വരുകയായിരുന്ന കുടികള് ബ്ലോക്കിൽ കുടുങ്ങി . പോലിസ് വന്നതിനു ശേഷംആണ് റോഡ് യാത്ര യോഗ്യമകിയത് റോഡിന്റെ വളവും , റോഡിന്റെ മറുഭാകതുനിന്നും വരുന്ന വാഹനങ്ങളെ കാണാത്തതും,റോഡിൻറെ അരികിലെ വൈതുതി പോസ്റ്റും ആണ് അപകടത്തിനു പ്രതാന കാരണം . ഇവിടെ ഇതിനു മുന്പും ഒരുപാടു അപകടങ്ങള് നടന്നിടുണ്ട്
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.