തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം .വെള്ളിയാഴ്ചരാത്രി11:15 ന്നാണ്അപകടംസംഭവിച്ചത്, ബസ് 10 അടിയോളം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്,അപകടം നടന്ന ഉടൻ നാട്ടുകാരും,മറ്റുവാഹനങ്ങളിലെ യാത്രകരും ചേർന്ന് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തു അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് മാറ്റി ബസിൽ യാത്രക്കാർ കുറെ പേര് ഉണ്ടങ്കിലും എല്ലാവരും ചെറിയ പരുകുകളോടെ രക്ഷപെട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ,കോഴിക്കോട്നിന്ന് എറണാകുളംപോകുന്ന ബസാണ് അപകടത്തിൽ പെട്ടത് പരിക്ക്പ റ്റിയവരെ കുടുതലും തിരുരങ്ങാടി താലൂക്ക് ബോസ്പിറ്റലിലേക്കാണ് കൊണ്ട് വന്നിടുള്ളത് *🚫ദേശീയ പാത തലപ്പാറ യിൽ കെ. എസ്. ആർ. ടി.സി. ബസ് വയലിലേക്ക് മറിഞ്ഞു വൻ ദുരന്തം ഒഴിവായി.80 ഓളം പേർക്ക് പരിക്ക്.* തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ കെ.എസ്. ആർ.ടി.സി.ബസ് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികളടക്കം എൺപതോളം പേർക്ക് പരിക്ക് പറ്റി. ഇന്നലെ രാത്രി 11മണിക്കാണ് അപകടം നടന്നത്.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.തലപ്പാറ ദേശീയപാത നിർമാണം നടക്കുന്ന റോഡിൽ തലപ്പാറ പാലം കഴിഞ്ഞ്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി