തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരികേറ്റ അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു.
ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു
നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ് ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു.
കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച മുൻപ് പി എസ് എം ഓ കോളജിലെ എൻ.എസ്.എസ് വിദ്യാർഥികൾ പണം സ്വരൂപിച്ച് തിരൂർചമ്രവട്ടത്ത് നിർമാണം പൂർത്തിയാക്കി താക്കോൽ-കൈമാറിയ വീട്ടിലേക്കുള്ള ഗിഫ്റ്റ് വാങ്ങാനായി ചെമ്മാട് പോയി സുഹൃത്തുമായി ബൈക്കിൽ മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. സാദിഖ് സഞ്ചരിച്ച ബൈക്കും സ്കൂൾ ബസ്സും തിരുരങ്ങാടി ചന്തപടിയിൽ വെച്ച് പകൽ 12.30 ന് ഇടിക്കുകയാരുന്നു. ഗിഫ്റ്റ് വാങ്ങാൻ പോയ ഇവരെ കാത്ത് പ്രിൻസിപ്പാളും കോളേജ് മാനേജറും സഹപ്രവർത്തകരും കാത്തിരിക്കുകയായിരുന്നു. നിനച്ചിരിക്കാതെയെത്തിയ അപകടം അറിഞ്ഞ് കോളജ് ശോകമുകമായി. വീട് നിർമാണത്തിന് സാദിഖ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഫണ്ട് സമാഹരണത്തിനും മറ്റും മുന്നിൽ നിന്ന് നയി ച്ചവരിൽ സാദിഖുമുണ്ടായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചക്ക് രണ്ടരമണിക്ക് കോളേജ് ക്യാമ്പസിൽ സാദിഖിന്റെ മൃതദേഹം പൊതുദർശന ത്തിവെച്ചപ്പോൾ ഒരു നോക്കുകണ്ട സഹപാഠികൾ കൂട്ടക്കരച്ചിലായിരുന്നു. കോളേജ് ക്യാമ്പസിൽ തിരുരങ്ങാടി പി എസ് എം ഒ കോളേജ്മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെയും എം .പി. അബ്ദുസമദ് സമദാനി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കെ.പി. എ മജീദ് എംഎൽഎ, പി എം എ സലാം, എം.എസ്.എഫ് ദേശീയ പ്രസിഡന്റ്അഹമ്മദ് ഷാജു, സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, യതീം ഖാനയുടെ കീഴിൽ ഉള്ളമുഴുവൻ അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും കോളേജ് ഓഡിറ്റോറിയത്തിന്റെ മുൻപിൽ ഒരു നോക്കുകാണാൻ എത്തിയിരുന്നു. പിന്നീട്ക്യാമ്പസിൽ നിന്ന് വീട്ടിലേക്ക്. തുടർന്ന്കോട്ടക്കൽ ചങ്കു വെട്ടിക്കുളം ജുമാ മസ്ജിദിൽ വൻ ജനാവലിയോടെ വൈകുന്നേരം ഖബറടക്കം നടന്നു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ