വേങ്ങര: നടു റോട്ടിൽ ഗുണ്ടാ ആക്രമണം. വേങ്ങര ചേറൂർ സ്വദേശി സുഭാഷിനെയാണ് പട്ടാപകൽ നടുറോട്ടിൽ വെച്ച് വെട്ടിപ്പരിക്കേല്പിച്ചത്. സാരമായ പരിക്കേറ്റ സുഭാഷിനെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വേങ്ങരയിലെ തന്നെ ഒരു കോട്ട ഓട്ടോ ഡ്രൈവറാണ് സുഭാഷിനെ വെട്ടിയതെന്നാണ് പ്രാഥമിക വിവരങ്ങൾ. മുൻ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. പ്രതി പോലീസ് പിടിയിലാണ്. സുഭാഷിനെ വെട്ടിയത് മുൻ വൈരാഗ്യം മൂലമെന്ന് പ്രതി വേങ്ങര: ഇന്നുച്ചയ്ക്ക് വേങ്ങരയിൽ നടു റോട്ടില് ചേറൂർ സ്വദേശിയും കെട്ടിട നിർമാണ കരാറുകാരനായ കാളങ്ങാടൻ സുഭാഷ് (48)നെ വടിവാൾ കൊണ്ട് വെട്ടിയത് മുൻ വൈരാഗ്യം മൂലമാണെന്ന് പ്രതി ചേറൂർ അടിവാരം സ്വദേശി കാളം പുലാൻ മുഹമ്മദലിപോലീസിനോട് പറഞ്ഞു. വേങ്ങര അങ്ങാടിയിൽ ബ്രദേഴ്സ് ഫാബ്രിക്സിനു മുന്നിൽ വച്ചായിരുന്നു ഉച്ചക്ക് ഒരു മണിക്ക് മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വരികയായിരുന്ന സുഭാഷിനെ പ്രതി വെട്ടിയത്. കൈക്കും മുഖത്തിനും പരിക്കേറ്റ സുഭാഷിനെ തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയിൽ പ്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി