വേങ്ങര ഉപജില്ലാ കലോത്സവത്തിൽ കൂട്ടയടി നാല് ദിവസമായി ചേറൂര് പി പി ടി എം വൈ എച്ച് എസില്‍ നടന്ന് വന്ന വേങ്ങര ഉപജില്ലാ സ്ക്കൂള് കലാമേളക്ക് കൊടിഇറങ്ങിയത് കയ്യാങ്കളിയോടെ. അറബിക് കലോത്സവത്തിലെ നാടക ഫലത്തെചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിലെത്തിയത്. മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യകയും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെ തടസപ്പെടുത്തുകയും ചെയ്തു. തര്‍ക്കം സംഘര്‍ഷത്തിലെക്ക് നീങ്ങുന്നത് ചിത്രീകരിച്ച പ്രാദേശിക ചാനല്‍ എം ടി എം കാമറാമാന് ആബിദ് വേങ്ങരയെ കയ്യേറ്റം ചെയ്തു. അദ്ദേഹത്തിന്റെ മൊബൈല്‍ എടുത്ത് എറിഞ്ഞു. ഇദ്ദേഹത്തെ കയ്യേറ്റം ചെയ്തതോടെ സഘാടക സമിതി ഓഫീസിലേക്ക് കൊണ്ട് പോയി ഗൈറ്റടച്ച് സുരക്ഷിതമാക്കുകയായിരുന്നു. മൊബൈലില്‍ ഫോട്ടോ എടുത്ത മാതൃഭൂമി ലേഖകനെയും ഭീഷണിപ്പെടുത്തി. അറബിക് കലോത്സവത്തിലെ നാടക മത്സര ഫലവുമായുണ്ടായ വിഷയങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എടരിക്കോട് പി കെ എം എച്ച് എസ് എസിനാണ് ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. ആതിഥേയരായ ചേറൂര് പി പി ടി എം വൈ എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. മത്സര ഫലത്തില്‍ അഴിമതി ആരോപിച്ച് രണ്ടാം സ്ഥാനക്കാരുമായി ബന
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി