ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഹാപ്രളയം എന്ന് കേൾക്കുമ്പോൾ കേരളത്തിൽ ഉള്ളവർക്ക് ഓർമ്മ വരുന്നത് 2018ലെയും 1924ലെയും മഹാപ്രളയങ്ങൾ ആയിരിക്കും. എന്നാൽ അധികം ആർക്കും അറിയാതെ പോയ പ്രളയമാണ് 1341 തുലാവർഷത്ത് സംഭവിച്ച തീവ്ര മഹാപ്രളയം.

കേരളത്തിനു മുകളിലും പരിസരത്തും ചക്രവാത ചുഴി രൂപപ്പെട്ടു. മഴശക്തമാവും

കേരളത്തിൽ അടുത്ത ദിവസങ്ങളിലും കിഴക്കൻ മേഖലയിൽ കനത്ത മഴക്ക് സാധ്യത. മലയോര മേഖലയിൽ ജാഗ്രത പുലർത്തേണ്ട സാഹചര്യം ഉണ്ടാകും. കണ്ണൂർ മുതൽ ഇടുക്കി വരെയുള്ള ഭാഗത്ത് കിഴക്കൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിക്കും. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ ഇടിമിന്നൽ , ഉരുൾപൊട്ടൽ , മലവെള്ള പാച്ചിൽ ജാഗ്രത വേണ്ടി വരും. മലയോര മേഖലയിലെ അനാവശ്യ യാത്രയും വിനോദ, സാഹസിക യാത്രകളും ഒഴിവാക്കുന്നതാണ് സുരക്ഷിതം. കേരളത്തിനു മുകളിലും പരിസരത്തും ചക്രവാത ചുഴി രൂപപ്പെട്ടു. സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മീ ഉയരത്തിലാണ് ചക്രവാത ചുഴിയുള്ളത്. ബംഗാൾ ഉൾക്കടലിലും മറ്റൊരു ചക്രവാത ചുഴി നിലനിൽക്കുന്നു. ആൻഡമാൻ കടലിൽ നിന്ന് തമിഴ്നാട്ടിലേക്ക് തെക്കൻ ബംഗാൾ ഉൾക്കടലിനു കുറുകെ മിഡ് ട്രോപോസ്ഫിയർ ലെവലിൽ ന്യൂനമർദ പാത്തി നിലനിൽക്കുന്നു. ഭൂമധ്യരേഖാ പ്രദേശത്തെ ശക്തമായ ചക്രവാത ചുഴി കേരളത്തിലേക്കുള്ള കാലവർഷ കാറ്റിനെ തടയുന്നുണ്ട്. ഇതാണ് ഇടിയോടെ കിഴക്ക് മഴ കൂട്ടാൻ ഇടയാക്കുന്നത്. പകൽ സമയത്ത് ചൂടു കൂടുന്നതും ഈർപ്പത്തിന്റെ തോത് അന്തരീക്ഷത്തിൽ കൂടുതലായതും ഇടിയോടെ മഴയുണ്ടാക്കും. ഓഗസ്റ്റ് 31 ഓടെ കാലവർഷത്തിന്റെ ഭാഗമായ മഴ

MDTWF കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായി മരണപ്പെട്ട അച്ചനമ്പലം യൂണിറ്റിലെ അവറാൻ കുട്ടി എന്നവരുടെ കുടുംബത്തിനുള്ള ധനസഹായമായ 10 ലക്ഷം രൂപയുടെ

MDTWF കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായി മരണപ്പെട്ട അച്ചനമ്പലം യൂണിറ്റിലെ അവറാൻ കുട്ടി എന്നവരുടെ കുടുംബത്തിനുള്ള ധനസഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് ബഹു:വേങ്ങര മണ്ഡലം MLA ശ്രീ .പി.കെ കുഞ്ഞാലികുട്ടി' കൈമാറി . KVVES സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്  കുഞ്ഞാവു ഹാജി, ജില്ലാ ട്രഷറർ . നൗഷാദ് കളപ്പാടൻ, വൈസ് പ്രസിഡൻ്റ്.പി.പി ബഷീർ, സെക്രട്ടറിമാരായ.ബഷീർ കണിയാടത്ത്, നാസർ ടെക്നോ മണ്ഡലം നേതാക്കളായ കെ.കെ.എച്ച് തങ്ങൾ, എം.കെ സൈനുദ്ദീൻ ഹാജി, അബ്ദുൽ മജീദ്, മമ്മത് ബാവ ,സി.എം കൃഷ്ണകുമാർ ,റഷീദലി കുന്നുംപുറം തുടങ്ങിയവർ സംബന്ധിച്ചു.

പരപ്പൻ ചിനക്ക് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര: ഗാന്ധിക്കുന്ന് പരപ്പൻ ചിനക്ക് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെ പി വിജയൻ എന്നവരുടെ മകൻ കുന്നംപള്ളി സജിൻലാൽ (30) ആണ് മരണപ്പെട്ടത്. വേങ്ങര പോലീസ് മേൽ നടപടി സ്വീകരിക്കാൻ സംഭവസ്ഥലത്ത്  എത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കണക്ക് നൽകിയില്ല; കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അയോഗ്യയാക്കി

കണ്ണമംഗലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ചിലവ് നൽകാത്ത സ്ഥാനാർഥികളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ത്രിതല പഞ്ചായത്തുകളിൽ ഒട്ടേറെ പേരെയാണ് ഇത്തരത്തിൽ കണക്ക് നൽകാത്തതിനെ തുടർന്ന് അയോഗ്യരാക്കി ഉത്തരവിറക്കിയത്. മറ്റു സ്ഥലങ്ങളിൽ തോറ്റ സ്ഥാനാര്ഥികളാണ് ഇത്തരത്തിൽ ഉൾപ്പെട്ടതെങ്കിൽ മലപ്പുറം വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്നെ ഇത്തരത്തിൽ അയോഗ്യരായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പതിനാറാം വാർഡ് എടക്കപറമ്ബ് നിന്ന് 371 വോട്ട് ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ട തയ്യിൽ ഹസീന യെയാണ് അയോഗ്യയാക്കിയത്. കോൺഗ്രസ് നേതാവായ ഇവർ യു ഡി എഫ് ബാനറിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയാണ് മത്സരിച്ചിരുന്നത്. ഇവർ തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നതിനും സ്ഥാനാർഥികൾക്കായി മത്സരിക്കുന്നതിനുമാണ് അയോഗ്യത, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമ പോരാട്ടത്തിന് കാരണമായേക്കും.

ഇന്നത്തെ പ്രഭാത വാർത്തകൾ

    2022 | ഓഗസ്റ്റ് 28  | ഞായർ | 1198 |  ചിങ്ങം 12 |  പൂരം 1444 മുഹറം 29                    ➖➖➖➖ ◾നെഹ്റു ട്രോഫി വള്ളംകളിക്കു മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനു പിറകില്‍ വന്‍ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആരോപിച്ചു. എന്നാല്‍ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ് അമിത് ഷാ എത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവരെ വള്ളംകളിക്കു ക്ഷണിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍. ◾ചികില്‍സയിലുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പകരക്കാരനെ കണ്ടെത്തിയേക്കും. ഇതടക്കമുള്ള വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ സിപിഎം കമ്മിറ്റി ഇന്നും നാളേയും തിരുവനന്തപുരത്തു നടക്കും. കേന്ദ്ര നേതാക്കളും പങ്കെടുക്കുന്നുണ്ട്. ◾സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു കല്ലേറു നടത്തിയത് എബിവിപി പ്രവര്‍ത്തകരാണെന്നു പൊലീസ്. സിസിടിവി പരിശോധനയില്‍ ആറു പ്രതികളെ തിരി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

സ്ട്രീറ്റ് മെയിൻ വലിക്കുന്ന പദ്ധതി,നിലാവ് പദ്ധതി, വേങ്ങര യിലെ വൈദ്യുതി പ്രശ്നം, വേങ്ങര ഗ്രാമ പഞ്ചായത്ത്‌ സംഘം മന്ത്രി കൃഷ്ണൻകുട്ടി മായി ചർച്ച നടത്തി.

വേങ്ങര :വേങ്ങര ഗ്രാമപഞ്ചത്തിലെ സ്ട്രീറ്റ്മെയിൻ വലിക്കുന്ന പദ്ധതി,നിലാവ് പദ്ധതി, വേങ്ങര യിലെ വൈദ്യുതി പ്ര ശ്‍നം എന്നിവക്ക് പരിഹാരം തേടി വേങ്ങര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. ഹസീന ഫസലിന്റെ നേത്രത്വ ത്തിലുള്ള ജനപ്രതിനിധി സംഘം വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി യുമായി അദ്ദേ ഹത്തിന്റെ ചിറ്റൂരിലുള്ളഓഫീ സിൽ വെച്ച് ചർച്ച നടത്തി.വിഷയങ്ങൾ പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കാമെന്നും രണ്ടു മാസത്തിനുള്ളിൽ നിലാവ് പദ്ധതി പൂർത്തീ കരിക്കാമെന്നുംമന്ത്രി ഉറപ്പു നൽകി.മറ്റുവിഷയങ്ങൾ ക്ക് വൈദ്യുതി ബോർഡ് മെമ്പറുടെ നേത്രത്വത്തിൽഗ്രാമപഞ്ചായത്തിൽ യോഗംവിളിക്കാമെന്നും മന്ത്രി പറഞ്ഞു.ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി. കെ. കുഞ്ഞിമുഹമ്മദ്, സ്റ്റാൻന്റിങ് കമ്മറ്റി ചെയർമാൻ മാരായ എ. കെ. സലീം, ആരിഫ മടപ്പള്ളി, മെമ്പർ മാരായ കുറുക്കൻ മുഹമ്മദ്,യൂസുഫലി വലിയോറ, സി. പി.കാദർ, റഫീഖ് മൊയ്‌ദീൻ, നുസ്രത് അമ്പാടാൻ, നജ്മുന്നിസ സാദിഖ്,എൻ. ടി. മൈമൂന, റുബീന അബ്ബാസ്, പി. ആസ്യ മുഹമ്മദ്‌, എ. കെ . നഫീസ, ടി. ടി. കരീം,തൂമ്പയി ൽ നുസ്രത്, പാറയിൽ മുഹമ്മദ്‌, ഏക്. അബ്ബാസ്, കെ  സാദിക്ക് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

സ്കോളർഷിപ്പുകൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി സംബന്ധിച്ച് msf വേങ്ങര പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസറുമായി ചർച്ച നടത്തി

സ്കോളർഷിപ്പുകൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി സംബന്ധിച്ച് msf വേങ്ങര പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസറുമായി ചർച്ച നടത്തി ========================= കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ  പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾക്ക് വില്ലേജ് ഓഫീസുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വേങ്ങര പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി വേങ്ങര വില്ലേജ് ഓഫീസറുമായി ചർച്ച നടത്തി. പ്രത്യേക ജാതി സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് നിലവിലുള്ള സർക്കാർ ഉത്തരവെന്നും ഈ മാസം 30നകം സ്കോളർഷിപ്പുമായി ബന്ധപ്പെട്ട്‌ സർക്കാർ ഉത്തരവ് വരുമോ എന്ന് കാത്തിരിക്കാം എന്നും ഇല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കാം എന്നും വില്ലേജ് ഓഫീസർ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് എ.കെ.എം ഷറഫ്, സെക്രട്ടറി അർഷാദ് ഫാസിൽ, ട്രഷറർ സിറാജുദ്ധീൻ ഇ.വി സഹഭാരവാഹികളായ ഷമീം കുറ്റൂർ, ബദ്റുദ്ദീൻ പള്ളിയാളി, ഫായിസ് കെ.സി എന്നിവർ സംബന്ധിച്ചു.

ഹാജിയാർപള്ളിയിൽ റോഡിലേക്ക് മരം കടപുഴകിവീണ് റോഡ് ബ്ലോക്കായി ,

 മലപ്പുറം ഹാജിയാർപള്ളിയിൽ റോഡിലേക്ക് മരം കടപുഴകിവീണ് റോഡ് ബ്ലോക്കായി , ഫയർഫോയിസ് എത്തി  ഫയർ ഫോയിസും നാട്ടുകാരും മരം വെട്ടി മാറ്റുന്നു. വിവരം നൽകിയത് സ്ഥലത്ത് നിന്ന് ട്രോമാകെയർ വളണ്ടിയർ ഷഫീഖ് EK  രാത്രി 10 :15 ഓടെ റോഡിലൂടെയുള്ള വാഹന ഗതാഗതം പുനസ്ഥാപിച്ചു 

രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം

ദില്ലി: രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. “5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കും” ടെലികോം മന്ത്രി പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. “ഇത് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും” കേന്ദ്രമന്ത്രി പറഞ്ഞു.

വലിയോറ മുതലമാട്-വെള്ളാരംകാട് ഇടവഴി യാത്രയോഗ്യമാക്കി

മുതലമാട് അങ്ങാടിയിൽ നിന്നും (മുതലമാട്‌ ബസ്സ്സ്റ്റാൻഡ് പരിസരത്ത് നിന്നും) പുരാതന കാലത്ത് കാൽനട യാത്ര ചെയ്തിരുന്ന വെള്ളാരംകാട് ഇടവഴിലൂടെ പുതിയ ബൈപാസ്സ് റോഡ് നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ കാലങ്ങളായിയുള്ള ആവശ്യം വീണ്ടും ശക്തമാവുന്നു. നിലവിലെ അവസ്ഥയിൽ ഗതാഗത യോഗ്യമല്ലാത്ത-കാൽനട യാത്രക്ക് പോലും അനുയോജ്യമല്ലാത്ത രീതിയിൽ കാട് പിടിച്ചു കിടക്കുന്ന വെള്ളാരംകാട് ഇടവഴിക്ക് പുറമെ  സാധാരണ രീതിയിൽ ഉള്ള വാഹന സഞ്ചാരത്തിന് യോഗ്യമായ റോഡിനു ആവശ്യമായ സ്ഥലം സ്വാകാര്യ വ്യക്തികളിൽ നിന്നും വേങ്ങര ഗ്രാമ പഞ്ചായത്ത്‌ യുദ്ധകാല അടിസ്ഥാനത്തിൽ ഏറ്റെടുത്തു പുതിയ റോഡ് നിർമ്മിച്ച് കോൺഗ്രീറ്റ് ചെയ്ത് വാഹന ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളും മുതലമാട്ടെ യുവജന കൂട്ടായ്മകളും ചലഞ്ച് ക്ലബ്‌ പ്രവർത്തകരും വീണ്ടും രംഗത്ത് വന്നിരിക്കുന്നു. കാലങ്ങളായി കാൽ നടയായി നടന്ന് പോയിരുന്ന വെള്ളാരം കാടിൽ നിന്ന് മുതലമാട്ടേക്കും അതുപോലെ വെള്ളാരംകാട് ഭാഗത്തേക്കും ഇടവഴിയിലൂടെ ഇപ്പോൾ കുറേ കാലമായി ആളുകൾ നടക്കാതെ കാട് പിടിച്ചു കിടക്കുകയാണ്. വെള്ളാരംകാട് ഇടവഴി വരുന്ന പുതിയ തലമുറക്കെങ്കിലും ഇനിയും അന്യാതീനപെടാതെ നിൽക്കാനും പ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

കരുവാരകുണ്ട് മേഖലയിൽ മഴവെള്ളപാച്ചിൽ ഉരുൾപൊട്ടിയതായി സംശയം വെള്ളത്തിന്റെ ഒഴുക്ക് കൂടി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ കോളനിയിൽ അകപ്പെട്ടു

കരുവാരകുണ്ട് മേഖലയിൽ മഴവെള്ളപാച്ചിൽ   വെള്ളത്തിന്റെ ഒഴുക്ക് കൂടി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ കോളനിയിൽ അകപ്പെട്ടു .... കരുവാരകുണ്ട് : കനത്ത മലവെള്ളപാച്ചിലിൽ ഒറ്റപ്പെട്ടു പോയ മുള്ളറ ആര്യാടൻ കോളനിയിൽ സഹായത്തിനു പോയ പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ , വൈസ് പ്രസിഡന്റ് ലത്തീഫ്, ഷീന ജിൽസ്, നുഹ് മാൻ പാറമ്മൽ അടക്കമുള്ള ജനപ്രതിനിധികളും അഞ്ചോളം വീട്ടുകാരും കനത്ത വെള്ളത്തിന്റെ ഒഴുക്ക് കാരണം  പുറത്ത് കടക്കാൻ കഴിയാത്തതിനാൽ ഫയർ ഫോഴ്സിന്റെ സഹായം തേടി ... Update മഴവെള്ള പാച്ചിൽ കുറഞ്ഞു  പുഴയിലെ വെള്ളം താഴ്ന്നു  പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ തിരിച്ചു വരുന്നു ഫയർ പോയിസ്, ട്രോമാ കെയർ യൂണിറ്റ് പ്രവർത്തകൻ സ്ഥലത്തുണ്ട് 

2013 മുതൽ തുടർച്ചയായ ലോക ചെസ്സ് ചാമ്പ്യനെ ഇന്ത്യയുടെ 17 കാരൻ 3പ്രാവശ്യം തോൽപിച്ചു

"എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവന്മാരുടെ കൂടെ കളിച്ചു സമയം കളയാൻ ഇനി ഞാനില്ല. അടുത്ത ലോക ചെസ്സ് ടൂർണ്ണമെന്റിൽ മത്സരിക്കാൻ ഞാൻ ഇല്ല." 2013 മുതൽ തുടർച്ചയായി ലോക ചെസ്സ് ചാമ്പ്യൻ ആയിക്കൊണ്ടിരിക്കുന്ന മാഗ്നസ് കാൾസൻ പറഞ്ഞതാണ് മുകളിൽ 👆 #പിന്നീടുണ്ടായത്_ചരിത്രം 🔥🔥🔥 ഭാരതത്തിൽ നിന്നുള്ള ഒരു 17 കാരൻ പയ്യൻ  #ശ്രീ.#രമേശ്_ബാബു_പ്രജ്ഞാനന്ദ... തുടർച്ചയായ മൂന്നു മത്സരങ്ങളിൽ കാൾസനെ അട്ടിമറിച്ചപ്പോൾ വിശ്വാസം വരാതെ കുറച്ചുസമയം കണ്ണു മിഴിച്ചു സീറ്റിൽ തന്നെയിരുന്ന കാൾസൻ പറഞ്ഞതാണ് താഴെ കുറിച്ചിരിക്കുന്നത് 👇 "ഇന്നത്തെ ദിവസം എനിക്കു ഭയാനകമായി അനുഭവപ്പെടുന്നു. തുടർച്ചയായ ഈ മൂന്നു തോൽവികൾ എനിക്കു താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ശരിക്കും അമ്പരപ്പുളവാക്കുന്നു. ഇന്നിനി എനിക്കു ഉറങ്ങാൻ സാധിക്കില്ല" അഭിനന്ദനങ്ങൾ മോനേ ❤️ കളിക്കാൻ നല്ല എതിരാളികൾ ഇല്ലാത്തതുകൊണ്ട് കളി നിർത്തുകയാണെന്നു പറഞ്ഞ അഹംഭാവത്തെ ഉറക്കമില്ലാത്ത രാത്രികളിലേക്കു തള്ളിവിട്ടതിന് .... എതി

AR നഗർ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പാലമഠത്തിൽ കോഴിശ്ശേരി ഹനീഫ എന്ന കുഞ്ഞാപ്പു മരണപ്പെട്ടു

കുന്നുംപുറം കൊടക്കല്ല് സ്വദേശിയും എ ആർ നഗർ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ പാലമഠത്തിൽ കോഴിശ്ശേരി ഹനീഫ എന്ന കുഞ്ഞാപ്പു എന്നവർ മരണപ്പെട്ടു.കോൺഗ്രസ് നേതാവായ ഇദ്ദേഹം എ ആർ നഗർ പഞ്ചായത്ത് ഏഴാം വാർഡിൽ നിന്നാണ് ജനപ്രതിനിധിയായത്. ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ഇന്ന് പുലർച്ചെ മരിച്ചു. പരേതന്റെ ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ നടക്കും. ഭാര്യ - സലീന. മക്കൾ - മുക്താർ,മനാഫിർ,ഒരു പെൺകുട്ടിയുമുണ്ട്.

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

ഭൂപരിധി ഇളവ് ഉത്തരവില്‍ ഭേദഗതി :  1963 ലെ കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഭൂപരിധിയില്‍ ഇളവനുവദിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ച ഉത്തരവുകളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. ഇളവിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായി നടത്തും. വകുപ്പ് 81 (3 ബി) പ്രകാരമുള്ള ഇളവിനുള്ള അപേക്ഷ ഭൂമി വാങ്ങിയ / ഏറ്റെടുത്ത തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അത്തരം അപേക്ഷകളില്‍ സര്‍ക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം.  അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട പ്രൊജക്ടിലെ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും ബന്ധപ്പെട്ട പ്രൊജക്ട് വകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതി രൂപീകരിക്കാനും തീരുമാനിച്ചു. ലൈറ്റ് മെട്രോ നിര്‍മ്മാണം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് :  തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് നടപ്പാക്കുന്ന ലൈറ്റ് മെട്രോ / മെട്രോ ലൈറ്റ് പദ്ധതികള്‍, മൂന്ന് ഫ്‌ളൈഓവറുകളുടെ നിര്‍മ്മാ

ഓൺലൈനായി ഡാറ്റ എൻട്രി ജോലി ചെയ്താൽ പണം നൽകാം എന്ന വാഗ്ദാനം നൽകി തട്ടിപ്പ്

ഓൺലൈനായി ഡാറ്റ എൻട്രി ജോലി ചെയ്താൽ പണം നൽകാം  എന്ന വാഗ്ദാനം നൽകി വിശ്വസിപ്പിച്ച  ശേഷം ഡാറ്റ അയച്ച് നൽകുകയും അപ്രകാരം ഡാറ്റ എൻട്രി ജോലി പൂർത്തിയാക്കി ശമ്പളം അയക്കുന്നതിന് ടാക്സ് ഇനത്തിൽ പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രതിയായ രഞ്ജിത്തിനെ  തെലുങ്കാന സംസ്ഥാനത്തുനിന്നും തൃശ്ശൂർ  സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടി. തൃശ്ശൂർ കിള്ളിമംഗലം മോസ്‌കോ സെന്റർ സ്വദേശിയാണ് ഇയാൾ.  പ്രതി ഉൾപ്പെടുന്ന തട്ടിപ്പു സംഘം വിവിധ സോഷ്യൽ  മീഡിയകളിലൂടെ ഡാറ്റ എൻട്രി ജോലി ചെയ്‌താൽ പണം നൽകാം എന്ന വാഗ്ദാനം നൽകി വിശ്വസിപ്പിച്ച ശേഷം ഉദ്യോഗാർത്ഥികൾക്ക് ഡാറ്റ അയച്ച് നൽകും. ഡാറ്റ എൻട്രി ജോലി  പൂർത്തിയാക്കി ശമ്പളം  ആവശ്യപ്പെടുന്ന സമയം Tax ഇനത്തിൽ തുക ആവശ്യപ്പെടുകയും, ആയതു നൽകിയാൽ  മാത്രമേ ജോലി ചെയ്തതിന്റെ ശമ്പളം തരികയുള്ളൂ എന്ന് പറഞ്ഞ് പണം തട്ടിയെടുത്ത് ശമ്പളം  നല്കാതെ തട്ടിപ്പു നടത്തുന്നതാണ് ഇവരുടെ പ്രവർത്തന രീതി.  ഇത്തരത്തിൽ പ്രതികൾ ആവശ്യപ്പെട്ട പ്രകാരം Data Entry Work ചെയ്യുകയും  ടാക്സ്  ഇനത്തിൽ 35100 രൂപ അയച്ചുകൊടുത്ത് തട്ടിപ്പിനിരയായ തൃശൂർ സ്വദേശിയായ ആൾ  സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാ

നാളെ മലപ്പുറം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  പുതുക്കിയ മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 23-08-2022: ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് 24-08-2022: ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസറഗോഡ്  എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 23-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ 25-08-2022:കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് 26-08-2022: എറണാകുളം, ഇടുക്കി 27-08-2022: എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ

ചെറുവണ്ണൂർ വൻ തീപിടുത്തം വീഡിയോ കാണാം

തീ പിടുത്തം കോഴിക്കോട് ചെറുവണ്ണൂർ  മലബാർ ഓഡിറ്റോറിയത്തിന്റെ അടുത്തുള്ള  കമ്പനിക്ക് തീ പിടിച്ചു

വേങ്ങരയിൽ ഓണകിറ്റ് വിതരണം തുടങ്ങി; പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു

ഓണക്കിറ്റ് പഞ്ചായത്ത്തല ഉദ്ഘാടനം പാക്കടപ്പുറായയിൽ  പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു  മഞ്ഞ കാർഡ് ഉടമകൾക്ക് ഇന്നുമുതൽ ഓണക്കിറ്റ് ലഭിക്കും  മഞ്ഞ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ വേങ്ങര പഞ്ചായത്ത്തല ഉദ്ഘാടനം പാക്കടപ്പുറായയിൽ പി പി നാസർ ലൈസൻസി ആയിട്ടുള്ള റേഷൻ കടയിൽവെച്ച് കുഞ്ഞൻ പള്ളിയാളിക്ക് നൽകി പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ഇന്നും നാളെയും മഞ്ഞ കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്കും 29,30, 31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ വെള്ള കാർഡ് ഉടമകൾക്കും കിറ്റുകൾ ലഭിക്കും. തുണിസഞ്ചി ഉൾപ്പെടെ 14 സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഇത്തവണത്തെ കിറ്റ്‌.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വിമാനം ഓടിക്കുന്ന പൈലറ്റുമാർ അവിടിരുന്നു ഉറങ്ങാറുണ്ട് എന്ന് എത്രപേക്കറിയാം ? കൂടുതൽ വായിക്കാം

✈️ നമ്മൾ ഒട്ടുമിക്ക ആളുകളും വിമാനയാത്ര ചെയ്തിട്ടുള്ളവരാകും✈️ മിക്കതും മണിക്കൂറുകളുടെ യാത്ര ഉണ്ടാവും. വിമാനം ഓടിക്കുന്ന പൈലറ്റുമാർ അവിടിരുന്നു ഉറങ്ങാറുണ്ട് എന്ന് എത്രപേക്കറിയാം ? അതെ.. ഏകദേശം പകുതി പൈലറ്റുമാരും വിമാനങ്ങളുടെ കോക്ക്പിറ്റിലിരുന്നു ഉറങ്ങാറുണ്ട് എന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്.😲 . ✈️ ബ്രിട്ടീഷ് പൈലറ്റ്സ് അസോസിയേഷനായ 'Balpa' നടത്തിയ ഒരു പഠനത്തിൽ 43% പ്രൊഫഷണൽ പൈലറ്റുമാരും ഫ്ലൈറ്റ് സമയത്ത് ഉറങ്ങുന്നതായി കണ്ടെത്തി !😲 . ✈️ ദീർഘദൂര യാത്രകളിൽ പരസ്പ്പര സമ്മതപ്രകാരം ഒരു പൈലറ്റിന് ഉറങ്ങുവാനുള്ള അനുവാദം ഉണ്ട്. ഇതിനു "Controlled rest" എന്ന് പറയും. ഇത് ക്യാബിൻ ക്രൂവിനെ മുൻകൂട്ടി അറിയിക്കുകയും വേണം.👍 💥എന്നാൽ രണ്ടുപേർക്കും ഒരേ സമയം ഉറങ്ങാൻ അനുവാദം ഇല്ല. ☝️ കൂടാതെ ഉറക്കക്ഷീണം കാരണം പൈലറ്റ് ഉണരുമ്പോൾ അടുത്ത 15 മിനിറ്റ് സമയത്തേക്ക് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാൻ അനുവാദവും ഇല്ല. ☝️ . ✈️ നേരിട്ട് അഭിപ്രായം ആരാഞ്ഞപ്പോൾ പൈലറ്റുമാരിൽ 29% പേരും ഉറങ്ങുന്നതായി സമ്മതിച്ചു,☝️ ഉറക്കമുണർന്നതിനുശേഷം കൂടെയുള്ള പൈലറ്റും ഉറങ്ങുന്നതായി അവർ കാണാറുണ്ട് എന്നും ചിലർ പറഞ്

5ജി വരുന്നു; നിങ്ങളുടെ ഫോണില്‍ 5ജി ലഭിക്കുമോ എന്ന് എങ്ങനെ പരിശോധിക്കാം

5ജി സേവനങ്ങൾ അധികം വൈകാതെ തന്നെ ഇന്ത്യയിൽ ആരംഭിക്കും. ഈ മാസം അവസാനത്തോടെ എയര്‍ടെല്‍ 5ജി സേവനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4ജിയേക്കാള്‍ പത്തിരട്ടി വേഗതയായിരുക്കും 5ജിക്ക് ഉണ്ടാകുക. 5ജി പിന്തുണയുള്ള ഉപകരണങ്ങളില്‍ മാത്രമേ 5ജി നെറ്റ് വര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. ഇപ്പോൾ ഇറങ്ങുന്ന പല സ്മാർട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാൽ എല്ലാവരുടെയും ഫോണിൽ 5ജിയുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. നിങ്ങളുടെ ഫോണില്‍ 5ജി കണക്റ്റിവിറ്റി ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം? ഫോണിൽ 5 ജി സപ്പോർട്ട് ചെയ്യുമോ എന്നറിയാൻ എളുപ്പമാണ്.വാങ്ങിയ ഫോണിന്റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുന്നതാണ് ഏളുപ്പമുള്ള കാര്യം. വിശ്വസനീയമായ ടെക്ക് വെബ്‌സൈറ്റുകളിലോ ഫോണ്‍ ബ്രാന്‍ഡിന്റെ തന്നെ വെബ്‌സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകള്‍ എന്തെല്ലാം ആണെന്ന വിവരങ്ങള്‍ ഉണ്ടാവും. ആൻഡ്രോയിഡ് ഫോൺ സെറ്റിങ്‌സിൽ സിം ആൻഡ് നെറ്റ്വർക്ക്സ് സൈറ്റിങ്‌സ് സന്ദർശിച്ചാൽ പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പ് ഓപ്ഷനിൽ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകൾ കാണാം. ഫോണിൽ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ 26 തിയതിമുതൽ വേങ്ങര പഞ്ചായത്തിൽ നിരോധികുന്നു

ഈ മാസം 26 മുതലാണ് നിരോധനമെന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു  വേങ്ങര: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരോധന ഉത്തരവുകൾ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിനുള്ള നിശ്ചിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ഈ മാസം 26 മുതൽ വേങ്ങര പഞ്ചായത്ത് പരിധിയിൽ നിരോധനം. ഇവ ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരേ നടപടിയുണ്ടാകും. തുടക്കത്തിൽ 10,000 രൂപമുതൽ 50,000 രൂപവരെ പിഴയാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും.കേന്ദ്രസർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്കു പുറമേ 2020 ജനുവരി, ഫെബ്രുവരി, മേയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതിവകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയിൽവരും. മിഠായി സ്റ്റിക്, പ്ലാസ്റ്റിക് ഐസ്ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്. പ്ലാസ്റ്റിക് സ്റ്റിക്കോടുകൂടിയ ഇയർ ബഡ്സിലെ സ്റ്റിക്ക്, മധുരപലഹാരങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം. നോൺ വൂവൻ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക കാരിബാഗുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ (ബയോമെഡിക്കൽ മാലിന്യങ്ങൾക്കായി ഉള്ളവയൊഴികെ)

കൂടുതൽ വാർത്തകൾ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്