നോയിഡയിലെ സെക്ടർ 93 എ യിൽ നിലനിന്ന വിവാദമായ ട്വിൻ ടവർ ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് തകർത്തത്. 30ഉം 32ഉം നിലകളുള്ള ടവറുകൾ ഞൊടിയിടകൊണ്ട് പൊടിപടലങ്ങളായി മാറി. രാഷ്ട്രീയ - ഉദ്യോഗസ്ഥ തല അഴിമതിയുടെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ അനധികൃത നിർമ്മിതിയും ഇപ്പോൾ ഇത് തകർത്തതും. മരടിലെ തകർക്കപ്പെട്ട ഫ്ലാറ്റ് സമുച്ഛയങ്ങൾ പോലെതന്നെ. ഇരട്ട ഗോപുരങ്ങൾ തകർന്നതിനെത്തുടർന്ന് കമ്പനിക്ക് 500 കോടിയോളം നഷ്ടമുണ്ടായതായി ഈ ടവറുകളുടെ നിർമ്മാതാക്കളായ റിയൽ എസ്റ്റേറ്റ് കമ്പനി സൂപ്പർടെക് അവകാശപ്പെട്ടു. ഭൂമി വാങ്ങുന്നത് മുതൽ ഇരട്ട ടവർ നിർമാണം വരെ, വിവിധ അംഗീകാരങ്ങൾക്കായി അധികൃതർക്ക് നൽകിയ പണമിടപാടുകൾ കൂടാതെ ബാങ്കുകൾക്ക് വർഷങ്ങളായി നൽകിയ പലിശയും രണ്ട് ടവറുകളിലെയും അപ്പാർ ട്ട്മെന്റുകൾ വാങ്ങിയവർക്ക് നൽകിയ 12 ശതമാനം പലിശയും കമ്പനിക്ക് നഷ്ടമായി. മൊത്തം 500 കോടിയുടെ നഷ്ടം. സൂപ്പർടെക്ക് കമ്പനിയുടെ എമറാൾഡ് പ്രോജക്ടിന്റെ ഭാഗമായിരുന്നു നോയിഡയിലെ സെക്ടർ 93 എയിൽ നിർമ്മിച്ച ഏകദേശം 8 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ഈ ട്വിൻ ട്വിൻ ടവറുകൾ. ഇതിലെ 900 അപ്പാർട്ടുമെന്റുകളുടെ മൊത്തം വിപണി മൂല്യം 700 കോ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി