വേങ്ങര വെട്ടുതോടിലെ യുവാകളായ പാപ്പാലി അലി ,കാട്ടിൽ അസീസ്,ഓവുങ്ങൽ ബാവ ,മനയം തൊടി മുസ്ഥഫ,കെ സി മുജീബ്. എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ന് രാവിലെ 9 മണിക്ക് വെട്ടുതോടിന്റെ മണ്ണിൽ നിന്നും പ്രയാണം ആരംഭിച്ച് പഞ്ചാബ്,കാർഗിൽ,ജമ്മു കാശ്മീർ,ശ്രീനഗർ,ലഡാക്ക്,മണാലി,ഷിംല,ഡൽഹി,ആഗ്ര എന്നി സ്ഥലങ്ങളുൾപ്പെടെ 16-ഓളം സ്റ്റേറ്റുകൾ സഞ്ചരിച്ച് തിരിച്ചെത്താനാണ് ഉദ്ദേശിക്കുന്നത്. ഏകദേശം 40 ദിവസത്തെ യാത്രയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത് - പ്രസ്തുത യാത്രയുടെ ഫ്ലാഗ് ഓഫ് പ്രമുഖ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ചോലക്കൽ റഫീഖ് സാഹിബ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ യാത്ര ജഴ്സി പ്രകാശനം എച്ച് കെ കാർസ് MD ഹസൻ കോയ നിർവഹിച്ചു, യാത്രഅയക്കുവാൻ നിരവതി പേരാണ് പരിപാടിയിൽ പങ്കെടുത്തത്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി