ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഹാപ്രളയം എന്ന് കേൾക്കുമ്പോൾ കേരളത്തിൽ ഉള്ളവർക്ക് ഓർമ്മ വരുന്നത് 2018ലെയും 1924ലെയും മഹാപ്രളയങ്ങൾ ആയിരിക്കും. എന്നാൽ അധികം ആർക്കും അറിയാതെ പോയ പ്രളയമാണ് 1341 തുലാവർഷത്ത് സംഭവിച്ച തീവ്ര മഹാപ്രളയം.

ഓ​ഗസ്റ്റ് രണ്ടു മുതൽ 15 വരെ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവര്‍ണ്ണമാക്കണം'; പ്രധാനമന്ത്രി

' ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളിൽ എല്ലാവരുടെ പ്രൊഫൈൽ ചിത്രവും ത്രിവർണമാക്കാനാണ് പ്രതിമാസ റോഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'ഹര്‍ ഖര്‍ തിരംഗ' ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിര്‍ദേശം.  ദേശിയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് ഓ​ഗസ്റ്റ് രണ്ട്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നിർദേശം. 'ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നു. വലിയ വിപ്ലവകാരിയായ മാഡം കാമയേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു'- മോദി പറഞ്ഞു.  സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാവരും വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും നേരത്തെ പ്രധാനമന്ത്രി നിര്‍ദേശി

താനൂർ, കൂട്ടായി അഴിമുഖം മേഖലകളിൽ അടിച്ചുകയറി മത്തി ചാകര:വാരിക്കൂട്ടി നാട്ടുകാരും കാഴ്ചക്കാരും

താനൂർ, കൂട്ടായി അഴിമുഖം മേഖലകളിൽ അടിച്ചുകയറി മത്തി ചാകര:വാരിക്കൂട്ടി നാട്ടുകാരും കാഴ്ചക്കാരും താനൂർ:കടലോര മേഖലയായ താനൂർ, കൂട്ടായി അഴിമുഖം മേഖലകളിൽ നാട്ടുകാർക്ക് കൗതുകമായി മത്തി ചാകര കരക്കടിഞ്ഞു. മത്തി ചാകര കാണാനും ജീവനോടെയുള്ള മത്തി പെറുക്കി എടുക്കാനും നിരവധി പേരാണ് കടൽ തീരത്തേക്ക് ഓടിയെത്തിയത്.

ഏത് നിമിഷവും കാലാവസ്ഥയിൽ മാറ്റം വരാം ശക്തമായ മഴ വരുന്നു

ശക്തമായ മഴ  വരുന്നു  (Posted on: 31/07/22: 12:45 PM) കേരളത്തിൽ ഇപ്പോൾ തെളിഞ്ഞ ആകാശമാണ്. ഉച്ചവരെ മിക്കയിടത്തും വെയിൽ തുടരും. തുടർന്ന് കിഴക്കൻ മേഖലയിൽ ഇടിയോടെ മഴക്ക് സാധ്യത. വന മേഖലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കുന്നത് ഉചിതമാണ്. കഴിഞ്ഞ ദിവസം വിഡിയോ റിപ്പോർട്ടിൽ വിശദമാക്കിയതു പോലെ ( കാണാത്തവർ ഈ ലിങ്കിൽ കയറി മുഴുവൻ കേട്ട ശേഷം തുടർന്ന് വായിക്കുക.  https://youtu.be/9FquTPJPCfc ) മഴ ശക്തിപ്പെടാനുള്ള സൂചന താഴെ കൊടുത്ത ഇൻസാറ്റ് ചിത്രത്തിൽ കാണാം.  കേരളത്തിന്റെ പടിഞ്ഞാറും തെക്കും കടലിൽ കോട്ടപോലെ വലിയ തോതിൽ മേഘ സാന്നിധ്യം ഉണ്ട്. അറബിക്കടലിൽ ഇന്ന് വൈകിട്ടോടെ കാറ്റിന്റെ ശക്തി പൊടുന്നന്നെ വർധിച്ച് തുടങ്ങും. ഓഗസ്റ്റ് 2 മുതൽ കേരളത്തിൽ ചില പ്രദേശങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ചിലപ്പോൾ തീവ്ര മഴയും. മൽസ്യ തൊഴിലാളികൾ കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പാലിച്ചേ കടലിൽ പോകുന്നതിനെ കുറിച്ച് തീരുമാനമെടുക്കാവൂ. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കരയിൽ ഉള്ളവരും സർക്കാർ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ, അല

എരുമേലിയിൽ ഉരുൾപൊട്ടൽ... വീടുകളിലേക്ക് വെള്ളം അടിച്ചുകയറുന്ന ദൃശ്യങ്ങൾ...

എരുമേലിയിൽ ഉരുൾപൊട്ടൽ... വീടുകളിലേക്ക് വെള്ളം അടിച്ചുകയറുന്ന ദൃശ്യങ്ങൾ... ഏത് നിമിഷവും കാലാവസ്ഥയിൽ മാറ്റം വരാം കേരളത്തിൽ ശക്തമായ മഴ വരുന്നു  read more... കേരളത്തിൽ ഇപ്പോൾ തെളിഞ്ഞ ആകാശമാണ്. ഉച്ചവരെ മിക്കയിടത്തും വെയിൽ തുടരും. തുടർന്ന് കിഴക്കൻ മേഖലയിൽ ഇടിയോടെ മഴക്ക് സാധ്യത. വന മേഖലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കുന്നത് ഉചിതമാണ്. കഴിഞ്ഞ ദിവസം വിഡിയോ റിപ്പോർട്ടിൽ വിശദമാക്കിയതു പോലെ ( കാണാത്തവർ ഈ ലിങ്കിൽ കയറി മുഴുവൻ കേട്ട ശേഷം തുടർന്ന് വായിക്കുക. https://youtu.be/9FquTPJPCfc ) മഴ ശക്തിപ്പെടാനുള്ള സൂചന താഴെ കൊടുത്ത ഇൻസാറ്റ് ചിത്രത്തിൽ കാണാം. കേരളത്തിന്റെ പടിഞ്ഞാറും തെക്കും കടലിൽ കോട്ടപോലെ വലിയ തോതിൽ മേഘ സാന്നിധ്യം ഉണ്ട്. അറബിക്കടലിൽ ഇന്ന് വൈകിട്ടോടെ കാറ്റിന്റെ ശക്തി പൊടുന്നന്നെ വർധിച്ച് തുടങ്ങും. ഓഗസ്റ്റ് 2 മുതൽ കേരളത്തിൽ ചില പ്രദേശങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ചിലപ്പോൾ തീവ്ര മഴയും. മൽസ്യ തൊഴിലാളികൾ കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പാലിച്ചേ കടലിൽ പോകുന്നതിനെ കുറിച്ച് തീരുമാനമെടുക്കാവൂ. ശക്തമായ കാറ്റ

ഒരു കിലോ കോഴിയിറച്ചിയുടെ വില 130; അൽഫാമിന് വില 400 രൂപ ! ഹോട്ടലുകളിൽ കൊള്ളലാഭമോ ; വിലനിർണയത്തിൽ ഇടപെടാതെ സർക്കാർ.

ഒരു കിലോ കോഴിയിറച്ചിയുടെ വില 130; അൽഫാമിന് വില 400 രൂപ ! ഹോട്ടലുകളിൽ കൊള്ളലാഭം; വിലനിർണയത്തിൽ ഇടപെടാതെ സർക്കാർ. സംസ്ഥാനത്ത് ഹോട്ടലുകളിലെ വിലനിർണയത്തിൽ ഇടപെടാതെ സർക്കാർ. ഹോട്ടലുകളിൽ തോന്നുംപടി വില നിർണയിക്കുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നുവെന്നാണ് പരാതി. ചിക്കൻ വില കൂടിയപ്പോൾ ഉയർത്തിയ നിരക്ക് വില കുറഞ്ഞപ്പോൾ താഴ്ത്തിയിട്ടല്ല.  പൗൾട്രിഫാമിൽ ഒരു കിലോ കോഴി വില ശരാശരി 70 മുതൽ 100 രൂപ വരെയാണ്. ചിക്കൻ കടകളിലെത്തിയാൽ വില ശരാശരി 80 മുതൽ 110 രൂപ വരെയുമാണ്. കടകളിലേക്ക് പോകുന്ന ഫ്രഷ് ചിക്കന്റെ വിലയാകട്ടെ 130 മുതൽ 175 രൂപ വരെയാണ്. ഇത് പല വിഭവങ്ങളായി ഹോട്ടലുകളിൽ തീന്മേശയിലേക്ക് എത്തുമ്പോഴോ ? പരമാവധി ഒരു കിലോഗ്രാം തൂക്കം വരുന്ന കോഴി ഉപയോഗിച്ചുണ്ടാക്കുന്ന അൽഫാമിനും ഷവായിക്കും 400 മുതൽ 500 രൂപവരെയാണ് വില. 175 രൂപയ്ക്ക് കിട്ടുന്ന കോഴിയിൽ 200 രൂപ പാചകചെലവ് കുറച്ചാൽ തന്നെ ലാഭം ഇരുന്നൂറിലധികവും രൂപ. ചിക്കൻ വില കൂടിയപ്പോൾ ഉയർത്തിയ നിരക്ക് പിന്നീട് കുറയ്ക്കാത്തതാണ് ഈ കൊള്ളലാഭത്തിന് കാരണം.

കരിമീനിനെ വളരെ ആദായകരമായി വളർത്താൻ ശ്രദ്ധിക്കേണ്ട പര്യങ്ങൾ

 വിദേശികൾക്കും ഒരുപോലെ ഇഷ്ടമാണു കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായ കരിമീൻ.  ഓരുവെള്ളത്തിലും ശുദ്ധജലത്തിലും വലിയ ബുദ്ധിമുട്ടില്ലാതെ വളർത്താൻ സാധിക്കുന്ന ഈ മത്സ്യം വിപണിക്കെത്ര മേൽ പ്രിയങ്കരമാണെന്നു പറയാതെ തന്നെ അറിയാമല്ലോ. വീടുകളിൽ ടാങ്കുകളിലും, ഒഴിഞ്ഞ പാറമടകളിലുമൊക്കെ ഇവയെ വളർത്താം. കഴിവതും പ്രൈവറ്റ് സ്ഥാപനങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ വാങ്ങാതിരിക്കുകയാണു അഭികാമ്യം.അത്രത്തോളം വിശ്വസം ഉള്ള പ്രൈവറ്റ് സ്ഥാപനങ്ങളിൽനിന്ന്ഏ വാങ്ങാവുന്നതാണ്ക ദേശം പത്ത് മാസം വളർത്തിക്കഴിയുമ്പോൾ വില്പനക്ക് പരുവമാകും.  കരിമീൻ കൃഷിക്കായി കുളം വൃത്തിയായി ഒരുക്കണം. പായലും സസ്യങ്ങളും പൂർണ്ണമായും മാറ്റി, മറ്റു ഉപദ്രവകാരികളായ മത്സ്യങ്ങൾ ഉണ്ടെങ്കിൽ അവയേയും ഒഴിവാക്കി വൃത്തിയാക്കി എടുക്കുക എന്നതാണു ആദ്യം പടി. തുടർന്ന് പി എച് മുല്ല്യം കൃത്യമായി നോക്കണം. പി എച് ഏഴരയിൽ നിർത്തുക എന്നതാണു അഭികാമ്യം. ( പി എച് മൂല്യം നോക്കുന്നതിനെ പറ്റി പോസ്റ്റിന്റെ അവസാന ഭാഗം ശ്രദ്ധിക്കുക).  വൃത്തിയാക്കിയ കുളത്തിൽ രണ്ട് മൂന്ന് ആഴ്ച വെള്ളം നിറച്ച് ഇടണം. ആവശ്യമായ പ്ളവകങ്ങളുടെ ഉത്പാദനം ഈ കാലയളവിൽ നടക്കും. വേണ്ടത്ര ഓക്സിജൻ നിറച്ച കവറുകളിൽ വേണം കുഞ്ഞ

SBI ബാങ്കിംഗ് സേവനം ഇനി വാട്ട്‌സ് ആപ്പിലൂടെയും; മൊബൈലിൽ സ്വയം ആക്ടിവേറ്റ് ചെയ്യാം

ഉപഭോക്താക്കൾക്കായി സേവനം കുറച്ചുകൂടി എളുപ്പമാക്കി എസ്ബിഐ. ഇതിന്റെ ഭാഗമായി വാട്ട്‌സ് ആപ്പിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കിയിരിക്കുകയാണ് എസ്ബിഐ. സേവനം ലഭിക്കാൻ ആദ്യം എസ്ബിഐ വാട്ട്‌സ് ആപ്പ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യണം. ഇതിനായി WAREG എന്ന് ടൈപ്പ് ചെയ്ത് സ്‌പെയ്‌സ് ഇട്ട ശേഷം അക്കൗണ്ട് നമ്പറും അടിച്ച് 7208933148 എന്ന നമ്പറിലേക്ക് മെസേജ് എസ്എംഎസ് അയക്കണം. എസ്ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പറിൽ നിന്ന് വേണം സന്ദേശം അയക്കാൻ. തുടർന്ന് നിങ്ങളുടെ വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് എസ്ബിഐയുടെ സന്ദേശം ലഭിക്കും. 90226 90226 എന്ന നമ്പറിൽ നിന്നായിരിക്കും സന്ദേശം. ഈ നമ്പർ സേവ്ചെയുക. ഈ സന്ദേശം ലഭിച്ചയുടൻ നമ്പറിലേക്ക് ‘hi’ എന്ന് അയക്കണം. ഉടൻ തന്നെ 1. അക്കൗണ്ട് ബാലൻസ് 2. മിനി സ്റ്റേറ്റ്‌മെന്റ് 3. ഡി-രജിസ്റ്റർ വാട്ട്‌സ് ആപ്പ് ബാങ്കിംഗ് എന്നീ ഓപ്ഷനുകൾ തെളിയും. ഇഷ്ടമുള്ള സേവനം തെരഞ്ഞെടുക്കാം.  

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

സൂര്യകാന്തിക്ക് പിന്നാലെ ചെണ്ടുമല്ലിയും പൂത്തു; ഗുണ്ടല്‍പേട്ടിലെ വസന്തോത്സവം കാണാന്‍ സഞ്ചാരികളുടെ പ്രവാഹം

 അവധിദിവസങ്ങളില്‍ പൂപ്പാടങ്ങള്‍ കാണാനെത്തുന്നവരുടെ വാഹനങ്ങളുടെ നീണ്ടനിരയാണ് ദേശീയപാതയില്‍ കാണാന്‍ സാധിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മലയാളികള്‍ തന്നെയാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത . മുത്തങ്ങ മുതല്‍ മുപ്പത് കിലോമീറ്ററിലേറെ വനപാത താണ്ടി കര്‍ണാടകയിലെ മഥൂരിലെത്തി ചെക്കുപോസ്റ്റ് കഴിഞ്ഞാലുടന്‍ തന്നെ വിശാലമായി കിടക്കുന്ന പൂപ്പാടങ്ങള്‍ കാണാം. ഓരോ ദിവസവും പൂപ്പാടങ്ങളിലെത്തി ഫോട്ടോയും, വീഡിയോയും എടുക്കുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് പ്രദേശികമായി ലഭിക്കുന്ന വിവരം. *◻️കർഷകന് കണ്ണീർ* വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിങ്ങനെ വയനാടിന്റെ സമീപജില്ലകളില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായും ഗുണ്ടല്‍പേട്ടിലെത്തുന്നത്. ജൂലൈ അദ്യവാരം മുതല്‍ തന്നെ സൂര്യകാന്തി ഇവിടെ വ്യാപകമായി പൂത്തിരുന്നു. അന്ന് മുതല്‍ തന്നെ സഞ്ചാരികള്‍ ധാരാളമായി ഇവിടേക്ക് എത്തിത്തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ പൂത്ത സൂര്യകാന്തിയുടെ ഇതളുകള്‍ കൊഴിഞ്ഞ് വിളവെടുപ്പിന് പാകമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അല്‍പ്പം ഉള്ളിലേക്ക് പോയാല്‍ ഇപ്പോഴും ഹെക്ടര്‍ കണക്കിന് പാടങ്ങളില്‍ സൂര്യകാന്തി പൂത്തുനില്‍

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു അതിന്റെ സത്യാവസ്ഥ ഇതാണ്

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.  ഇതിനു പിന്നിലെ വാസ്തവമിതാണ്. എറണാകുളം ഇടത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകൾ ഘടിപ്പിച്ച ബൈക്കുമായി വൺവേ തെറ്റിച്ചു വന്ന യുവാവിനെ പോലീസ് തടയുകയും പിഴ അടക്കാൻ നിർദേശിക്കുകയുമായിരുന്നു. പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്)  ഒടുക്കാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചെല്ലാൻ മെഷീനിൽ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പർ സെലക്ട് ചെയ്തപ്പോൾ പോലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷൻ 46(2)e  സെലക്ട് ആവുകയും ചെയ്തു. പിഴ അടച്ച ചെല്ലാനിൽ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ്  ഈ ചെലാൻ വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത്  ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.  അബദ്ധം മനസിലാക്കിയ പോലീസ് യുവാവിനെ ബന്ധപ്പെട്ട്  ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചെലാൻ നൽകുകയും ചെയ്തിട്ടുണ്ട്.

AP സുന്നി നേതാവ് അബ്ദുലത്തീഫ് സഅദി പഴശ്ശി മരണപ്പെട്ടു

AP സുന്നി നേതാവ് അബ്ദുലത്തീഫ് സഅദി പഴശ്ശി മരണപ്പെട്ടു കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റും എ പി സുന്നി നേതാവുമായ എൻ അബ്ദുലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു. കെ എം ബഷീറിന് നീതി തേടി കണ്ണൂരിൽ കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെെകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം

മരിച്ച് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭയ്ക്കും ചന്ദപ്പയ്ക്കും കല്യാണം

മരിച്ച് 30 വർഷത്തിന് ശേഷം ശോഭ, ചന്ദപ്പ എന്നിവർ 'വിവാഹിതരായി'. വ്യാഴാഴ്ച കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് വിചിത്ര വിവാഹം നടന്നത്. കർണാടകയിലെ ചില ഭാഗങ്ങളിൽ ഒരു വിഭാഗം ഇപ്പോഴും പിന്തുടരുന്ന ആചാരമായ 'പ്രേത കല്യാണം' (മരിച്ചവരുടെ വിവാഹം) ആണ് പരമ്പരാഗത ചടങ്ങുകളോടെ നടന്നത്. ജനനസമയത്ത് മരിച്ചവർക്കാണ് ഇങ്ങനെയൊരു വിവാഹ ചടങ്ങ് ഒരുക്കുന്നത്. ആത്മാക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഈ വിവാഹത്തെ ഇവർ കാണുന്നത്.പതിവ് വിവാഹം പോലെ ഔപചാരികമായിരുന്നു​ പ്രേത വിവാഹവും. ഒരേയൊരു വ്യത്യാസം യഥാർഥ വധൂവരന്മാർക്ക് പകരം അവരുടെ പ്രതിമകളാണ് ഉപയോഗിച്ചിരുന്നു എന്നതാണ്. പ്രസവസമയത്ത് മരിച്ചവർക്ക്, ഇ​തുപോലെ മരിച്ച മറ്റൊരു കുട്ടിയെ വിവാഹം കഴിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ട് കുടുംബങ്ങൾ പരസ്പരം വീട്ടിലേക്ക് പോകും. ചടങ്ങിൽ വിവാഹ ഘോഷയാത്രയും ഉണ്ടാകും. എന്നാൽ, കുട്ടികൾക്കും അവിവാഹിതർക്കും വിവാഹത്തിൽ പ​ങ്കെടുക്കാൻ അനുവാദമില്ല. ചടങ്ങുകൾ മാത്രമല്ല, വിപുലമായ സദ്യയും ഇത്തരം വിവാഹങ്ങൾക്കുണ്ടാകും.

കൊടി പാകിസ്താനില്‍ കെട്ടാന്‍ പറഞ്ഞു'; യുഡിഎഫ് സമരത്തില്‍ ലീഗിന്റെ കൊടി വിലക്കിയതായി ആരോപണം

തിരുവന്തപുരം: യുഡിഎഫ് സമരത്തില്‍ മുസ്ലീം ലീഗിന്റെ കൊടി വിലക്കിയതായി പരാതി. സമര വേദിയില്‍ കെട്ടിയ ലീഗിന്റെ കൊടി കോണ്‍ഗ്രസ് നേതാവ് എടുത്തെറിഞ്ഞതായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീര്‍ ആരോപിച്ചു. ലീഗിന്റെ കൊടി പാകിസ്താനില്‍ കൊണ്ടുപോയി കെട്ടാന്‍ പറഞ്ഞതായും നസീര്‍ ആരോപിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സനല്‍കുമാറിനെതിരായണ് പരാതി. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് സമര പരിപാടിക്കിടെയാണ് സംഭവം. 'യുഡിഎഫിന്റെ പരിപാടിയായതിനാലാണ് മുസ്ലീം ലീഗിന്റെ കൊടി അവിടെ സ്ഥാപിച്ചത്. ആര്‍എസ്പിയുടെ കൊടിയും അവിടെയുണ്ടായിരുന്നു. കൊടി കെട്ടിയതിന് പിന്നാലെ സനല്‍കുമാര്‍ ഓടിവന്ന് ലീഗിന്റെ കൊടി എടുത്ത് വലിച്ചെറിയുകയായിരുന്നു. ലീഗിന്റെ കൊടി ഇവിടെ കെട്ടരുതെന്നും മലപ്പുറത്ത് കൊണ്ടുപോയി കെട്ടാനും പറഞ്ഞു. യുഡിഎഫിന്റെ പരിപാടിയല്ലേ ഇതെന്ന് ചോദിച്ചപ്പോള്‍ ലീഗിന്റെ കൊടി ഇവിടെ കെട്ടാന്‍ പറ്റില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു', - നസീര്‍ ആരോപിച്ചു. യുഡിഎഫിലെ രണ്ടാമത്തെ ശക്തി മുസ്ലീം ലീഗാണെന്നും മുന്നണിയുടെ പരിപാടിക്ക് ലീഗിന്റെ കൊടികെട്ടുമെന്നും പറഞ്ഞപ്പോള്‍ ന

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

കൂടുതൽ വാർത്തകൾ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്