ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

കടലുണ്ടി പുഴയിൽ കാണാതായ ആളുടെ മൃദ്ധദേഹം ലഭിച്ചു പ്രഭാത വാർത്തകൾ    2022 | ജൂലൈ 20 | ബുധൻ | 1197 |  കർക്കടകം 4 |  രേവതി 1443 ദുൽഹിജജ20                    ➖➖➖ ◼️റോഡുകളിലെ കുഴിയടക്കാന്‍ 'കെ റോഡ്' എന്നാക്കണോയെന്ന് കേരള ഹൈക്കോടതി. ആറു മാസത്തിനകം റോഡു തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ വിജിലന്‍സ് നടപടിയെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍  അന്വേഷണം പൂര്‍ത്തിയാക്കണം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡുപണിക്കുളള പണം വകമാറ്റി ചെലവാക്കുന്നതു ശരിയല്ല. കൊച്ചി കോര്‍പറേഷന്‍ പരിധിയിലേതടക്കം നിരവധി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ജഡ്ജി ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം.   ◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച് 'കൊല്ലാന്‍ ശ്രമിച്ച'തിന്റെ ഗൂഢാലോചനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനു ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റു ചെയ്യരുതെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി രാവിലെ ഉത്തരവിട്ടിരു

ആപ്പിളിന്റെ സബ് ഡൊമൈനിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത് വേങ്ങര കണ്ണമംഗലം സ്വദേശി

വേങ്ങര: ആപ്പിളിന്റെ ഹോൾ ഓഫ് ഫെയിമിൽ ഇടം നേടിയിരിക്കുകയാണ് കണ്ണമംഗലം സ്വദേശി. കണ്ണമംഗലം ചേറേക്കാട് അരീക്കാടൻ മുഹമ്മദ് -ആയിഷാബിദ മ്പതികളുടെ മകനായ നിസാമുദ്ദീനാണ് ഈ അപൂർ വമായ നേട്ടത്തിന് അർഹനായത്. ആപ്പിളിന്റെ രണ്ട് സബ് ഡൊമൈനിലെ സുര ക്ഷാവീഴ്ചയാണ് നിസാ മുദ്ദീൻ കണ്ടെത്തിയത്. ആപ്പിളിന്റെ രണ്ടു സൈറ്റിലും എച്ച്.ടി.എം.എൽ ഇൻ പിഴവാണ് ഈ ഇരുപത്തിയഞ്ചു ക്കാരന് തിരുത്താനായത്. ആപ്പിളിന്റെ എഞ്ചിനീയർ മാരെ അറിയിക്കു കയും കമ്പനി അത് പരിഹരിക്കുകയും ചെയ്തു. മുമ്പ്  ഗൂഗിൾ, യാ ഹു, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ ഹാൾ ഓഫ് ഫെയ്മിലും നിസാമുദ്ദീൻ ഇടംനേടിയിരുന്നു. നിസാമുദ്ദീൻ പ്ലസ് വൺ ക്ലാ സിൽ പഠിക്കുമ്പോൾ മുതൽ തന്നെ എത്തി ജെക്ഷൻ എന്ന സെക്യൂരിറ്റി പിക്കൽ ഹാക്കിങ് രംഗത്ത് ഗവേഷണം നടത്തിവരുകയായിരുന്നു  നിസാമുദ്ദീൻ തിരുവനന്തപുരത്തു ഉള്ള ആഡ്സി എന്ന കമ്പനി യിൽ സൈബർ സെക്യൂരിറ്റി എഞ്ചിനീയറും, മലപ്പുറം ജില്ലാ ട്രോമാ കെയർ വളണ്ടിയറുമാണ്  .ചെണ്ടപ്പുറായ ഹൈസ് കുളിൽ നിന്ന് എസ്.എ സ്.എൽ.സിയും പെരുവള്ളൂർ  ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനവും പൂർത്തി യാക്കിയ ശേഷം അടൂർ എഞ്ചിനീയറിങ് കോളജിൽ നിന്ന് കമ്പ

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ കണ്ടെത്തി

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ  കണ്ടെത്തി. കൂരിയാട് രാമൻകടവ് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്, മുന്ന് ദിവസമായി ഫയർ ഫോയിസും, മലപ്പുറം ജില്ലാ ട്രോമാ കെയർ പരപ്പനങ്ങാടി യൂണിറ്റിന്റെ മുങ്ങൽ വിദക്തരും, IRW, നാട്ടുകാർ എന്നിവരുടെ സംയുക്ത തിരച്ചിലിനിടെ   രാമൻകടവ് ഭാഗത്തിലൂടെ ഒഴുകിപോകുന്നതായി കണ്ടതുകയായിരുന്നു. ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി വെള്ളത്തിൽ പോകുന്ന ത്തിന്റെ മിനിറ്റുകൾക്ക് മുമ്പുള്ള CCTV VIDEO

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പ്രഭാത വാർത്തകൾ 2022 | ജൂലൈ 19 | ചൊവ്വ | 1197 |  കർക്കടകം 3 |  ഉത്രട്ടാതി 1443 ദുൽഹിജജ19 🌹🦚🦜➖➖➖ ◼️വിലക്കുകളും നിരോധനവും ഏര്‍പ്പെടുത്തിയെങ്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. വര്‍ഷക്കാല സമ്മേളനത്തിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ വിലക്കയറ്റം, ജിഎസ്ടി നിരക്കു വര്‍ധന, അഗ്‌നിപഥ് എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളംവച്ചത്. ബഹളംമൂലം സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. ◼️കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിയായ എം ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി നല്കിയിട്ടില്ലെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍. എന്‍ഐഎ അന്വേഷണം തുടരുകയാണ്. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. അടുര്‍ പ്രകാശ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. ◼️നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. സമയ പരിധി 15 ന് അവസാനിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണത്തിന് മൂന്നാഴ്ചകൂടി വേണമെന്ന് ക്രൈംബ്രാ

കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു

വിലപ്പെട്ട ജീവനുകൾ കൺമുന്നിലൂടെ പൊലിയുന്നത് നിസ്സഹായമായി നോക്കി നിൽക്കേണ്ടി വരുന്നത് വേദനാജനകമായ ഒരു അനുഭവമാണ്.  ഇന്നലെ ജനങ്ങൾ നോക്കി നിൽക്കെ, പെരുമ്പുഴയുടെ ആഴങ്ങളിലേക്ക് മറഞ്ഞു പോയ   മുഹമ്മദലിയുടെ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്.  ഒഴുക്കിൽ പെടുന്നതിന് തൊട്ട് മുമ്പ്, പുഴയിലേക്ക് ഞാന്ന് കിടക്കുന്ന  മുളങ്കൂട്ടത്തിലെ  വേരിൽ തൂങ്ങി മുഹമ്മദലി അഭ്യാസം കാണിക്കുന്നത് തെല്ലൊരു കൗതുകത്തോടെ തന്നെയാണ് ഞങ്ങളെല്ലാവരും  നോക്കി നിന്നത്. അലറിക്കുതിക്കുന്ന ഒഴുക്കിനെ കളിത്തൊട്ടിലാക്കി ജീവിതം നയിച്ച മുഹമ്മദലിയെ കീഴ്പ്പെടുത്താൻ മാത്രം പെരുമ്പുഴ വളർന്നിട്ടില്ല എന്ന തോന്നലായിരുന്നു ഞാനടക്കമുള്ള ഒട്ടു മിക്ക "പുഴവെ ള്ളപ്പൊക്കക്കാഴ്ച്ച" കാണാനെത്തിയ പരിസരവാസികൾക്കും. വെള്ളപ്പൊക്ക ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കാനെത്തിയ  പ്രസിഡന്റ് സലീന കരിമ്പിലിനോടും വൈസ് പ്രസിഡന്റ് കെവി മജീദിനോടും, വെള്ളപ്പൊക്കക്കെടുതി നാശം വിതക്കാറുള്ള പെരുമ്പുഴ തീരദേശത്ത് അവശ്യം അനുവദിക്കേണ്ട റെസ്ക്യൂ സൗകര്യങ്ങളെ കുറിച്ച് ഞങ്ങൾ നാട്ടുകാർ സംസാരിച്ചു നിൽക്കുമ്പോഴും ആഹ്ലാദാരവങ്ങളോടെ  മുങ്ങാങ്കുഴിയിടുന്ന മുഹമ്മദലിയെ ഞങ്ങൾ ക

ഇന്നും കണ്ടത്താനായില്ല;- പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്കുള്ള ഇന്നത്തെ തിരച്ചിൽ നിറുത്തി

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ വെളിച്ചക്കുറവ് കാരണം നിർത്തി വെച്ചിട്ടുണ്ട്.ഇന്ന് രാത്രി 7മണിക്ക്  ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും മടങ്ങി,സന്നദ്ധ സംഘടന പ്രവർത്തകരും മടങ്ങി. ഇന്ന് തിരച്ചിന്ന് , മലപ്പുറം, താന്നൂർ യൂണിറ്റിന്റെ ഫയർഫോയിസ് ടീമും, സ്കൂബ ടീമും, മലപ്പുറം ജില്ലാ ട്രോമാ കെയർ പരപ്പനങ്ങാടി യൂണിറ്റിലെ ബോട്ടും, മുങ്ങൽ വിദക്തരും, IRW വിന്റെ ബോടും തിരച്ചിൽ നടത്തി. തിരച്ചിൽന്ന് സഹായ സഹകരണവുമായി പോലീസ്,പഞ്ചായത്ത് അധികാരികൾ,ട്രോമാ കെയർ വേങ്ങര, തിരുരങ്ങാടി, കോട്ടക്കൽ വളണ്ടിയർമാർ, ആക്‌സിഡന്റ് റെസ്‌ക്യു ഫോയിസ്, നാട്ടുകാർ ഉണ്ടായിരുന്നു     നാളെ രാവിലെ ഫയർഫോഴ്‌സ് സ്കൂബാ ടീമും, മലപ്പുറം ജില്ലാ ട്രോമാ കെയർ  പരപ്പനങ്ങാടി യുടെ മുങ്ങൽ വിധക്തർ  ഉൾപ്പടെയുള്ളവർ, മറ്റു സന്നദ്ധപ്രവർത്തകർ  തിരച്ചിലിന്നായി വലിയോറ കളികടവിൽ എത്തുമെന്നറിയിച്ചിട്ടുണ്ട്. കാച്ചടി പെരുമ്പുഴയിൽ  പേരുമ്പുഴ തൊട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോകുകയായിരുന്നു. പുതുപറമ്പ് സോദേശി  മുഹമ്മദലി പയ്

സ്‌കൂബ ടീം എത്തി തിരച്ചിൽ തുടരുന്നു ; പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. വെളിച്ചക്കുറവും, പ്രതികൂല കാലാവസ്ഥ മൂലമും ഇന്നലെ  രാത്രി 10:30 തോടെ  തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും മടങ്ങിയിരുന്നു. തിരുരങ്ങാടി താഹസിർദാറിന്റെ നിർദ്ദേശ പ്രകാരം  രാവിലെ 8 :30  മണിയോടെ ഫയർഫോഴ്‌സ് സ്കൂബാ ടീമും,  , മറ്റു സന്നദ്ധപ്രവർത്തകർ  തിരച്ചിലിന്നായി വലിയോറ കളികടവിൽ എത്തി തിരച്ചിൽ തുടങ്ങിയെങ്കിലും  ഇത്‌ വരെ കണ്ടത്താനായില്ല,ഫയർ ഫിയിസിന്റെ മലപ്പുറം, താനൂർ, യൂണിറ്റും IRW  യൂടെ ഒരു ബോട്ടും തിരച്ചിൽ നടത്തുന്നുണ്ട്. വേങ്ങര, എടരിക്കോട്,മറ്റു  പഞ്ചായത്ത് പ്രസിഡെന്റുമാർ, വില്ലേജ്ഓഫിസർ, പോലീസ്  എന്നിവർ സ്ഥലത്തെത്തി സ്ഥിഗത്തികൾ വിലയിരുത്തി. പെരുംപുഴയിൽനിന്ന് ഒലിച്ചു പോയത് കാരണം പെരുംപുഴ മുതൽ ബാക്കിക്കയത്തിന്റെ തായെ വരെ തിരച്ചിൽ പുരോഗമിക്കുന്നു. പുഴയിലെ ശക്തമായ ഒഴിക്കും ആള് ഒലിച്ചു പോയതും കാരണം ആളെ കണ്ടതാൻ പ്രയാസകരമാവുന്നു, വേങ്ങര പോലീസും, ട്രോമാ കെയർ, KET, IRW,മറ്റു സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും സഹായത്തിയുണ്ട്.കാണാതായ

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു.

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. വെളിച്ചക്കുറവും, പ്രതികൂല കാലാവസ്ഥ മൂലമും ഇന്നലെ  രാത്രി 10:30 തോടെ  തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും മടങ്ങിയിരുന്നു. തിരുരങ്ങാടി താഹസിർദാറിന്റെ നിർദ്ദേശ പ്രകാരം  രാവിലെ 8 :30  മണിയോടെ ഫയർഫോഴ്‌സ് സ്കൂബാ ടീമും,  , മറ്റു സന്നദ്ധപ്രവർത്തകർ  തിരച്ചിലിന്നായി വലിയോറ കളികടവിൽ എത്തി തിരച്ചിൽ തുടങ്ങി  കാണാതായ ആൾ കാച്ചടി പെരുമ്പുഴയിൽ  പേരുമ്പുഴ തൊട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോകുകയായിരുന്നു. പുതുപറമ്പ് സോദേശി  മുഹമ്മദലി പയ്യനാട് 44 വയസ് എന്നആൾ  തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നിടെ അപകടത്തിൽ പെട്ടുകയും രക്ഷിക്കാൻ കൂടെ ആളുകൾ ഇറങ്ങിയെങ്കിലും ഒഴിക്കിൽ പെട്ട് പുഴയിലേക്ക് പോകുകയായിടുന്നു, രക്ഷിക്കാൻ ചാടിയവർ തേർക്കയം ഭാഗത് കയറിയാതായി പറയപ്പെടുന്നു, ഇന്നത്തെ തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം നിർത്തി വെച്ചതായിരുന്നു

ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു: ഭർത്താവ് അറസ്റ്റിൽ

ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു: പുളിക്കൽ ഒളവട്ടൂർ  സ്വദേശി അറസ്റ്റിൽ കൊണ്ടോട്ടി:ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ ചിത്രങ്ങൾ എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത് പണം വാങ്ങിയ കേസിൽ മലപ്പുറം സ്വദേശിയെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ സുനിൽ കുമാർ (42) ആണ് പിടിയിലായത്. ഏഴുമറ്റൂർ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഏഴുമറ്റൂർ സ്വദേശിനിയെ അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് 2020 ഫെബ്രുവരി 24 നാണ് ഇയാൾ വിവാഹം കഴിച്ചത്.ശേഷം, പലയിടങ്ങളിൽ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിൽ വച്ചും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിൽ താമസിപ്പിച്ച് പൂട്ടിയിട്ടും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ആറ് പ്രതികൾക്ക് ചിത്രങ്ങൾ കൈമാറുകയും അവർ അത് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു.ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം നിർത്തി വെച്ചു

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം നിർത്തി വെച്ചിട്ടുണ്ട്.. രാത്രി 10:30 ന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും മടങ്ങി, തിരുരങ്ങാടി താഹസിർദാർ, പഞ്ചായത്ത് പ്രസിഡന്റ്, എന്നിവർ സ്ഥലം സന്ദർശിച്ചു തിരച്ചിൽന്ന് നേതൃത്വം നൽകി, തിരച്ചിൽന്ന് സഹായ സഹകരണവുമായി ട്രോമാ കെയർ വേങ്ങര, തിരുരങ്ങാടി, കോട്ടക്കൽ വളണ്ടിയർമാർ, ആക്‌സിഡന്റ് റെസ്‌ക്യു ഫോയിസ്, വൈറ്റ് ഗർഡ്,PK  അലിഅക്‌ബർ, AK ശരീഫ്, മറ്റു   നാട്ടുകാർ ഉണ്ടായിരുന്നു     നാളെ രാവിലെ 8 :30  മണിയോടെ ഫയർഫോഴ്‌സ് സ്കൂബാ ടീമും, മലപ്പുറം ജില്ലാ ട്രോമാ കെയർ  പരപ്പനങ്ങാടി യുടെ മുങ്ങൽ വിധക്തർ  ഉൾപ്പടെയുള്ളവർ, മറ്റു സന്നദ്ധപ്രവർത്തകർ  തിരച്ചിലിന്നായി വലിയോറ കളികടവിൽ എത്തുമെന്നറിയിച്ചിട്ടുണ്ട്. കാച്ചടി പെരുമ്പുഴയിൽ  പേരുമ്പുഴ തൊട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോകുകയായിരുന്നു. പുതുപറമ്പ് സോദേശി  മുഹമ്മദലി പയ്യനാട് 44 വയസ് എന്നആൾ  തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നിടെ അപകടത്തിൽ പെട്ടുകയും രക്ഷിക്കാൻ കൂടെ ആളുകൾ ഇറങ്ങിയെങ്കിലും

കാച്ചടി പെരുമ്പുഴയിൽ മുഹമ്മദലി പയ്യനാട് എന്നയാൾ വെള്ളത്തിൽ പോയതായി സംശയം.

കാച്ചടി പെരുമ്പുഴയിൽ ഒരാൾ വെള്ളത്തിൽ പോയതായി സംശയം. (കാണാതായ മുഹമ്മദലി പയ്യനാട്) കാച്ചടി പെരുമ്പുഴയിൽ  പേരുമ്പുഴ തൊട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോയതായിരുന്നു സംശയം. പുതുപറമ്പ് സോദേശി  മുഹമ്മദലി പയ്യനാട് 44 വയസ് എന്നആൾ  തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നിടെ അപകടത്തിൽ പെട്ടുകയും രക്ഷിക്കാൻ കൂടെ ആളുകൾ ഇറങ്ങിയെങ്കിലും ഒഴിക്കിൽ പെട്ട് പുഴയിലേക്ക് പോകുകയായിടുന്നു, രക്ഷിക്കാൻ ചാടിയവർ തേർക്കയം ഭാഗത് കയറിയാതായി പറയപ്പെടുന്നു, വിവരം അറിഞ്ഞു മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും, നാട്ടുകാരും തേർക്കയം കടവിൽ എത്തിടുണ്ട്, ശക്തമായ കുത്തിഒലിച്ചു വരുന്ന വെള്ളവും, പുഴയുയലൂടെ മീറ്ററുകൾ ഒഴിക്കി പോയത് കാരണമായി ഇറങ്ങിയുള്ള തിരച്ചിൽ  പ്രയാസകരമാണ്.വിവരമറിഞ്ഞു ഫയർ ഫോയിസ് സ്ഥലത്തെത്തിടുണ്ട്  *ഒഴുക്കിൽപെട്ടത് പുതുപ്പറമ്പ് താഴത്തങ്ങാടി സ്വദേശി മുഹമ്മദലി പയ്യനാട്* (44) 17/07/22  വെന്നിയൂർ: ട്രോമാകെയർ വേങ്ങര തിരൂരങ്ങാടി യൂണിറ്റ് സ്റ്റേഷൻ അംഗങ്ങൾ KET എമർജൻസി, സന്നത പ്രവർത്തകർ നാട്ടുകാർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്  ജില്ലയിലെ മികച്ച മ

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ