ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കനത്ത മഴ; കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കും നാളെ അവധി

കനത്ത മഴ; കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കും നാളെ അവധി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം എന്നും നിര്‍ദേശമുണ്ട്

‘ഹാഫ് ഷവായയും 3 കുബ്ബൂസും പോരട്ടെ..’: ഹോട്ടലെന്ന് കരുതി അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് പൊലീസുകാരന്‍; പിന്നെ സംഭവിച്ചത് police ViralPhoneCall

  ഹാഫ് ഷവായും മൂന്ന് കുബ്ബൂസും  വേണം, ഹോട്ടലെന്ന് കരുതി കമീഷണറോട് വിളിച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു പോലീസുകാരൻ  കോഴിക്കോട്- ഒരു ഫോണ്‍ സംഭാഷണം കേട്ട് ചിരിക്കുകയാണ് രണ്ടു ദിവസമായി സിറ്റി പോലീസിലെ പല ഉദ്യോഗസ്ഥരും. ഹോട്ടലെന്ന് കരുതി ബാര്‍ബര്‍ ഷോപ്പിലെത്തുന്നതാണ് സിനിമയിലെ രംഗമെങ്കില്‍ ഹോട്ടലെന്ന് കരുതി മേലുദ്യോഗസ്ഥനെ വിളിച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തതാണ് പോലീസ് സേനയിലെ ചിരിസംഭവം. രണ്ടു ദിവസം മുമ്പ് എ.ആര്‍ ക്യാമ്പിലെ ചില പോലീസുകാരെ കണ്‍ട്രോള്‍ റൂമില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞതോടെ എ.എസ്.ഐ, ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന ഫറോക്ക് അസി. കമീഷണര്‍ എ.എം. സിദ്ദീഖിനെ വിളിച്ച് തങ്ങള്‍ മടങ്ങുകയാണെന്നറിയിച്ചു. ശേഷം എ.എസ്.ഐ ഹോട്ടലിലേക്ക് ഭക്ഷണത്തിന് മൊബൈലില്‍ ഡയല്‍ ചെയ്തപ്പോള്‍ അസി. കമീഷണര്‍ക്ക് തന്നെ വിളി പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹോട്ടലുകാരനെന്ന ധാരണയില്‍ എ.എസ്.ഐ അസി. കമീഷണറോട് പോലീസുകാരനെന്ന് പരിചയപ്പെടുത്തി, ഫറോക്ക് എത്താറായെന്നും ഹാഫ്…..

ആൻഡമാൻ ദ്വീപിൽ ഇന്ന് ഏഴു തവണ ഭൂചലനം

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തിങ്കളാഴ്ച  ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനത്തിൽ മറ്റ് നാശ നഷ്ടങ്ങളുണ്ടായില്ലെന്നാണ് പ്രാഥമിക വിവരം. പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് 256 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. ഏതു തവണ തുടർച്ചയായി ചെറു ചലനങ്ങളുമുണ്ടായി. ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. ആദ്യം റിക്ടർ സ്‌കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനം പിന്നിട് 4.5, 4.6,4.7,4.4,4.6, 3.8 എന്നിങ്ങനെ തീവ്രത വ്യത്യാസപ്പെട്ടിരുന്നു

20-ഓളം തെരുവുനായ്ക്കളെ;കാണാതായിആട്ടിറച്ചിയെന്ന പേരില്‍ വില്‍പ്പനക്ക്ന്ന് ആരോപണം

20-ഓളം തെരുവുനായ്ക്കളെ;കാണാതായി ആട്ടിറച്ചിയെന്ന പേരില്‍ വില്‍പ്പനക്ക്ന്ന് ആരോപണം കോലഞ്ചേരി:പട്ടിമറ്റത്ത് തെരുവുനായ്ക്കളെ കാണാതായി. ഇരുപതോളം നായ്ക്കളാണ് ഇവിടെനിന്ന് അപ്രത്യക്ഷമായത്. ഹോട്ടലുകളില്‍നിന്നുകിട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിച്ചായിരുന്നു ഇവയുടെ വാസം. ഇവയെ കാണാതായതോടെ നടത്തിയ അന്വേഷണത്തില്‍ കോട്ടായില്‍ കുടുംബക്ഷേത്രത്തിന് പിന്നിലെ റബ്ബര്‍ തോട്ടത്തില്‍നിന്ന് സൊസൈറ്റി റോഡിലേക്ക് കടക്കുന്ന നടപ്പുവഴിയില്‍ പ്‌ളാസ്റ്റിക് കയര്‍ കൊണ്ടുണ്ടാക്കിയ നിരവധി കുടുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താനായിട്ടില്ല. പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ സംഘടനയായ അനിമല്‍ ലീഗല്‍ ഫോഴ്‌സാണ് കുന്നത്തുനാട് പോലീസില്‍ പരാതി നല്‍കിയത്. ജില്ലയിലെ ചില മേഖലകളില്‍ ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന ആരോപണം നിലനില്‌ക്കെയാണ് നായ്ക്കളെ കൂട്ടത്തോടെ കാണാതായതെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ഹോട്ടലുകളിലേക്ക് ഇറച്ചിയായി ഉപയോഗിക്കാനാണ് തെരുവുനായ്ക്കളെ പിടികൂടുന്നതെന്ന ആരോപണമാണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്.കുന്നത്തുനാട് പോല

മണ്ണാർക്കാടുള്ള അരുവിയിൽ നിന്നും പുതിയമത്സ്യത്തെ കണ്ടെത്തി, new fish

പാലക്കാട് മണ്ണാർക്കാടുള്ള  അരുവിയിൽ നിന്നും പുതിയമത്സ്യത്തെ കണ്ടെത്തി, കോട്ടയം ഗവൺമെന്റ് കോളജിൽ അസോസിയേറ്റ് പ്രഫസർ മാവേലിക്കര തടത്തിലാൽ സ്വദേശി ഡോ. മാത്യൂസ് പ്ലാമൂട്ടിലാണ് ത്സ്യത്തെ കണ്ടെത്തി ശാസ്ത്രീയ നാമം നൽകിയത്. ഓസ്റ്റിയോ കീലിക്ത്യസ് ഇലൻസ് എന്നാണ് മത്സ്യത്തിന്റെ ശാസ്ത്രനാമം. പുതിയ കണ്ടെത്തൽ വിശദീകരിക്കുന്ന ഗവേഷണ ലേഖനം അന്താരാഷ് ശാസ്ത്ര ജേർണലായ ബയോ സയൻസ് റിസേർച്ചിൽ പ്രസിദ്ധീകരിച്ചു. മത്സ്യത്തിന്റെ ഉടലിനും ചിറകുകൾക്കും മഞ്ഞയും പച്ചയും ചുവപ്പു നിറങ്ങളുമാണുള്ളത്, മുതുക്, ചിറക് എന്നിവ കറുത്തതും. അതിന്റെ അരിക് ചുവന്നതുമാണ്. മത്സ്യത്തിന്റെ ആറു സാംപിളുകൾ  ജന്തു ശാസ്ത്ര  മ്യൂസിയമായ സുവോളജിക്കൽ സവേ ഓഫ് ഇന്ത്യയിൽ സൂക്ഷി ച്ചിട്ടുണ്ട്. കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം മത്സ്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ Click ചെയുക

കനത്ത മഴ; മലപ്പുറത്ത്‌ അതീവ ജാഗ്രത മുന്നറിയിപ്പ്

* മഴ കനക്കുന്നു: അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, മറ്റ് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് * * പുറപ്പെടുവിച്ച സമയം : 5.30PM, 03-07-2022 * സംസ്ഥാനത്ത് മഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ  ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. നാളെ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്* ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അഞ്ചാം തിയത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  അതിശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മൺസൂൺ പാത്തി  തെക്കോട്ട് മാറി. തെക്കൻ ജാർഖണ്ഡിന് മുകളിലും സമീപപ്രദേശങ്ങളിലുമായി  ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത്  ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ ഭാഗമായി അറബികടലിൽ  പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിനാൽ കേരളത്തിൽ  

മലപ്പുറം ജില്ലയിൽ അടുത്ത 3 ദിവസം അതിശക്തമായ മഴക്ക് സാധ്യത ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം 12 ജില്ലകളില്‍ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ ജാര്‍ഖണ്ഡിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലൊടുകൂടിയ വ്യപകമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു  മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായി. ഇതോടെ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിന്റെ ഫലമായി അറബികടലില്‍ പടിഞ്ഞാറന്‍ /തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത 5 ദിവസം ശക്തമായ മഴക്കും ജൂലൈ 3 മുതല്‍ 6 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ 03-07-2022 മുതല്‍ 07-07-2022 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ 03-07-2022 മുതല്‍ 07-07-2022 വര

മിനി ഊട്ടിയിൽ പുതുതായി തുടങ്ങിയ ഗ്ലാസ് ബ്രിഡ്ജിൽ കയറാനുള്ള ചാർജ് എത്രയാ? video കാണാം

  Part 1 Part 2

മിനി ഊട്ടിയിൽ പുതുതായി തുടങ്ങിയ ഗ്ലാസ് ബ്രിഡ്ജ്

റെഡ് അലേർട്ട് ആയതിനാൽ മിസ്റ്റി ലാന്റ് നാച്ചൊൽ പാർക്കിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നു റെഡ് അലേർട്ട് പിൻവലിക്കുന്ന മുറയ്ക്ക് തുറന്ന് പ്രവർത്തിക്കുന്നതാണ് കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ മലപ്പുറം ബ്ളോക്കിൽ മൊറയൂർ ഗ്രാമ പഞ്ചായത്തിലെെ അരിമ്പ്ര മലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ  സ്ഥലമാണ് മിനി ഊട്ടി. യഥാർത്ഥ ഊട്ടിയുടെ അത്രത്തോളം മനോഹാരിത ഇല്ലെങ്കിലും മലകളും കുന്നുകളും കൊണ്ട് പ്രകൃതി രമണീയമായ പച്ചപ്പു നിറഞ്ഞ സ്ഥലമാണ് മിനി ഊട്ടി മഴയുള്ള വൈൈകുന്നേരങ്ങളിലും അതിരാവിലയും  കോടമഞ്ഞ് നിറഞ്ഞു നിൽക്കുന്നതു കാണാാൻ ധാരാാളം സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. ഈ പ്രദേശത്തു സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന നാച്ചുറൽ പാർക്കാണ് MISTY LAND    ഇവിടെയാണ്  മലപ്പുറം ജില്ലയിലെ ആദ്യത്തെ ഗ്ലാസ്‌ ബ്രിഡ്ജ് തുടങ്ങിയിരിക്കുന്നത്   MISTY LAND പാർക്കിലേക്ക് പ്രവേശിക്കാൻ 20 രൂപയാണ് ഫീസ്  . ഈ പാർക്കിൽ കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ നിരവധി റൈടുകളും മറ്റും ഉണ്ട്‌  ഇവക്കെല്ലാം ഓരോന്നിൽ കയറുവാനും വേവേറെ ഫീ നൽകേടതുണ്ട്. ഇവിടെത്തെ ഗ

ഇന്നത്തെ പത്രവർത്തകൾ

പ്രഭാത വാർത്തകൾ ◼️രാജ്യത്ത് വിദ്വേഷ അന്തരീക്ഷം സൃഷ്ടിച്ചതിനു പിന്നില്‍ സുപ്രീം കോടതി വിമര്‍ശിച്ച നൂപുര്‍ ശര്‍മ്മ മാത്രമല്ല, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവരാണെന്നു രാഹുല്‍ ഗാന്ധി എംപി. വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നത് രാജ്യവിരുദ്ധ നടപടിയാണെന്നും രാഹുല്‍ പറഞ്ഞു. ◼️എസ്എഫ്ഐക്കാര്‍ ആക്രമിച്ച എംപി ഓഫീസ് തന്റേതല്ല, ജനങ്ങളുടേതാണെന്ന് രാഹുല്‍ഗാന്ധി എംപി. അക്രമം നടത്തിയത് കുട്ടികളാണ്. കുട്ടികളോടു പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണം. രാഹുല്‍ഗാന്ധി പറഞ്ഞു. എസ്എഫ്ഐക്കാര്‍ വച്ച വാഴ എടുത്തു മാറ്റിയാണ് രാഹുല്‍ഗാന്ധി ഓഫീസിലെ കസേരയില്‍ ഇരുന്നത്. ◼️ബത്തേരിയില്‍ ബഫര്‍സോണ്‍ വിരുദ്ധ റാലി നയിച്ച് രാഹുല്‍ ഗാന്ധി. ബിജെപിയുടെയും സിപിഎമ്മിന്റെയും ആശയങ്ങളില്‍ തന്നെ അക്രമമുണ്ടെന്നും ആക്രമിച്ചു ഭയപ്പെടുത്താനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ തന്നെ ഭയപ്പെടുത്താനോ നിലപാട് മാറ്റാനോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ◼️സര്‍ക്കാര്‍ ജീവനക്കാ

നീന്തൽ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് താത്കാലികമായി നിർത്തിവെച്ചു. നാളെ മുതൽ നീന്തൽ പ്രാവീണ്യ പരിശോധന ഉണ്ടായിരിക്കുന്നതല്ല

നീന്തൽ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് താത്കാലികമായി നിർത്തിവെച്ചതായി അറിയിച്ചിട്ടുണ്ട് . നാളെ മുതൽ നീന്തൽ പ്രാവീണ്യ പരിശോധന ഉണ്ടായിരിക്കുന്നതല്ല അറിയിപ്പ്  എസ്എസ്എൽസി പരീക്ഷ പാസായി തുടർപഠനത്തിന് തയ്യാറായി നിൽക്കുന്ന  വിദ്യാർഥികൾക്ക് ബോണസ് മാർക്ക് നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വന്നതോടുകൂടി ആശയക്കുഴപ്പത്തിലായ സ്പോർട്സ് കൗൺസിൽ താൽക്കാലികമായി സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന്റെ ഭാഗമായി നീന്തൽടെസ്റ്റ് നിർത്തി വച്ചിരിക്കുന്നു എന്നാണ് അനൗദ്യോഗികമായ അറിയിപ്പ് ലഭിച്ചത്, ആയതിനാൽ നാളെ നീന്തികാണിക്കാൻ പോകുന്ന വിദ്യാർത്ഥികൾ നാളത്തെ പത്ര റിപ്പോർട്ട് അടിസ്ഥാനത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക. ഇപ്ഡേറ്റ് സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ  നിർദ്ദേശപ്രകാരം   ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീന്തൽ പ്രാവീണ്യ പരിശോധന നിർത്തിവെച്ചിരിക്കുന്നു. നാളെയും മറ്റന്നാളുമായി (01/07/2022, 02/07/2022) പൊന്മളയിലെയും മേൽമുറിയിലെയും  നീന്തൽ കുളങ്ങളിലായി തീരുമാനിച്ചിരുന്ന നീന്തൽ പ്രാവീണ്യ പരിശോധന ഉണ്ടായിരിക്കുന്നതല്ല. സെക്രട്ടറി  മലപ്പുറം ജില്ലാ സ്പോർ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

*പ്രഭാത വാർത്തകൾ* 2022 | ജൂൺ 29 | ബുധനാഴ്ച | 1197 |  മിഥുനം 15 |  തിരുവാതിര 1443ദുൽഖഅദ് 29 🌹🦚🦜➖➖➖➖ ◼️സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം സഭ വോട്ടിനിട്ടു തള്ളി. പ്രതിപക്ഷത്തെയും സംഘപരിവാറിനേയും കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്തു കേസില്‍ തന്റെ കൈകള്‍ ശുദ്ധമാണെന്നും ഗൂഡാലോചനയുണ്ടെന്നും വാദിച്ചു. ശുദ്ധമെങ്കില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷവും ഭരണപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി നിയമസഭയെ ഇളക്കി മറിച്ചു. ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഭയില്‍ ഉണ്ടായിരുന്നില്ല. ◼️മകള്‍ക്കെതിരേ ആക്ഷേപമുന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'മകളെക്കുറിച്ചു പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ വിചാരമെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതിന് വേറെ ആളെ നോക്കണം. ചര്‍ച്ചയില്‍ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. വീട്ടിലിരിക്കുന്നവരെ വെറുതെ

പ്ലസ് ടു പരീക്ഷ അറബിയിൽ 200ൽ 200 മാർക്കും നേടി ടി. അനുമിത്ര

പ്ലസ് ടു പരീക്ഷ അറബിയിൽ 200ൽ 200 മാർക്കും നേടി മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തലൂർ സ്വദേശി ടി. അനുമിത്ര. എടവണ്ണ ജാമിഅ നദ്‌വിയ്യ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. എടവണ്ണ ചാത്തലൂർ സ്വദേശി സുരേഷ് ബാബു-ദിവ്യ ദമ്പതികളുടെ മകളായ അനുമിത്ര 92 ശതമാനം മാർക്കാണ് പ്ലസ് ടുവിന് കരസ്ഥമാക്കിയത്. അറബി അക്ഷരങ്ങൾ പഠിച്ചു തുടങ്ങിയത് പ്ലസ് വണ്ണിന്ന് ചേർന്നത് മുതലാണ് എന്നിട്ടും ഈ വിജയം നേടിയെടുക്കാൻ കഴിഞ്ഞു 

ഗണേഷ്‌കുമാർ MLA ക്ക് അമ്മ ജനറൽ സെക്രട്ടറി ശ്രീ.ഇടവേള ബാബുവിൻ്റെ തുറന്ന മറുപടി..

ശ്രീമാൻ കെ.ബി ഗണേഷ്‌കുമാർ MLA ക്ക് അമ്മ ജനറൽ സെക്രട്ടറി ശ്രീ.ഇടവേള ബാബുവിൻ്റെ തുറന്ന മറുപടി.. ബഹുമാനപ്പെട്ട ശ്രീ. കെ. ബി. ഗണേഷ്കുമാർ,  26.06.2022 ൽ നടന്ന " അമ്മ" ജനറൽ ബോഡി മീറ്റിംഗിന് ശേഷം, പത്രസമ്മേളനത്തിൽ, "അമ്മ" ഒരു ക്ലബ്ബ് ആണ് എന്ന് ഞാൻ പറഞ്ഞതിനെ വിമർശിച്ചു കൊണ്ടുള്ള താങ്കളുടെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഈ കത്ത് എഴുന്നത്.  ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാൻ കരുതുന്നില്ല. CLUB എന്ന വാക്കിന് " AS ASSOCIATION DEDICATED TO A PARTICULAR INTREST OR ACTIVITY " എന്നാണ് അർത്ഥം.   WIKIPEDIDIA യിൽ പറയുന്നത് :- A club is an association of people united by a common interest or goal. A service club, for example, exists for voluntary or charitable activities. There are clubs devoted to hobbies and sports, social activities clubs, political and religious clubs, and so forth. ആ അർത്ഥത്തിൽ അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് "അമ്മ" ഒരു ക്ലബ്ബ് തന്നെയല്ലേ  ? അത്രയേ ഞാൻ ഉദ്ദേശിച്ചിട്ടുള്

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇